മാവോയിസ്റ്റ് അനുകൂലിയായ അലന്‍ പാക്കിസ്ഥാന്‍ ഐക്യം’ എന്ന കമന്റിട്ടത് എന്തിന്

341

മാവോയിസ്റ്റ് അനുകൂലിയായി സംശയിക്കപ്പെടുന്ന അലന്‍ എന്തിന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ മാവോയിസ്റ്റ് അനുകൂലിയായി സംശയിക്കപ്പെടുന്ന അലന്‍ ദേശദ്രാഹമാണെന്നാണ് എന്‍ ഐ എയുടെ നിലപാട്. ഇന്ത്യയുടെ ശത്രുരാജ്യമാണ് പാക്കിസ്ഥാന്‍. 2017 ഓഗസ്റ്റ് 14-ന് രാത്രി 9.26ന് അലന്റെ പേരില്‍ ഫേസ്‌ബുക്കില്‍ താല്‍ക്കാലികമായി ഇട്ട പ്രാഫൈല്‍ ചിത്രoഅന്വേഷണസംഘത്തിന് ലഭിച്ചത്.നാലുവര്‍ഷമായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു അലനും  താഹയും. ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയ ഇന്റലിജന്‍സ് വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനെക്കുറിച്ചും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് രേഖകള്‍ ലഭിച്ചത്.

”അലന്‍ മാമു” എന്ന പേരിലാണ് അക്കൗണ്ട്. ”പാക്കിസ്ഥാന് ഐക്യം” എന്നായിരുന്നു കമന്റ്. സാമൂഹികമാധ്യമങ്ങളില്‍ ഇവരുടെ ഇടപെടലിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണു പാക് അനുകൂല ഫേസ്‌ബുക്ക് അക്കൗണ്ടിനെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്.അലനും താഹക്കുമെതിരെ യു.എ.പി.എ. ചുമത്തിയത് കൂടുതല്‍ ശക്തമാക്കാന്‍ ഈ തെളിവും ഉപയോഗിക്കും. ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും  വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ വിവരങ്ങള്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് എന്‍ ഐ എയുടെ ഇടപെടലുകള്‍ അറസ്റ്റിന് മുമ്ബ് തന്നെ തുടങ്ങിയെന്ന് വ്യക്തമാകുന്നത്.