കണ്ടോളൂ.. ഇവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ കുഞ്ഞ്.

491

അനസ്താസ്യ നയാസേവ. എന്ന കൊച്ചുസുന്ദരിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടിയായി കണ്ടെത്തിയിരിയ്ക്കുകയാണ് സെഷ്യൽ മീഡിയ. ആരു കണ്ടാലും ഒന്നു നോക്കിപ്പോകുന്ന അത്രയും സുന്ദരിയായ ഒരു കുട്ടി. അവളുടെ പേരാണ് അനസ്താസ്യ നയാസേവ. ഔദ്യോഗികമായി ആരും നയാസേവയെ ലോകത്തിലെ സുന്ദരിയായ കുട്ടിയായി തെരഞ്ഞടുത്തിട്ടില്ല. എങ്കിലും ആരു കണ്ടാലും അവള്‍ക്ക് ആ പദവി നല്‍കി പോകും. നയാസേവയുടെ അമ്മയായ അന്നയാണ് മകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മകളുടെ ഫോട്ടോയ്ക്ക് നല്ല കമന്റുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെമകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങി അതില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് റഷ്യക്കാരിയായ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി എന്ന് പറഞ്ഞ് ദിവസം തോറും കമന്റുകള്‍ ഇടുന്നത്. കമന്റുകള്‍ക്ക് പുറമെ നിരവധിയാളുകള്‍ പിന്തുടരാന്‍ കൂടി തുടങ്ങിയതോടെ നയാസേവ പെട്ടെന്നു തന്നെ സമൂഹ മാധ്യത്തില്‍ താരമായി.