ചീത്തവിളി എതിർത്ത പോലീസ് ഡ്രൈവറെ എഡിജിപി സുദേഷ് കുമാറിന്റെ മകൾ തല്ലി.

836

ചീത്തവിളി എതിര്‍ത്തതിനെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി.ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കര്‍ പോലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്‌കര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.ഇന്ന് രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി തിരികെ വരുന്നസമയം വാഹനത്തിലിരുന്ന് മകള്‍ ചീത്തവിളിച്ചു. ഇതിനെ എതിര്‍ത്ത് വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നിലിടിച്ചെന്നാണ് പരാതി.എന്നാല്‍ ആക്ഷേപത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എഡിജിപിയോട് നേരിട്ട് പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാകാം മര്‍ദനത്തിന് കാരണമായതെന്ന് ഡ്രൈവര്‍ പറയുന്നു.