അമീറുള്‍ ഇസ്ലാം വധശിക്ഷ അര്‍ഹിക്കുന്നില്ല; അഡ്വ ഹരീഷ് വാസുദേവന്‍

6357

ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിിനട് വിയോജിച്ച് പ്രമുഖ അഭിഭാഷകന്‍
ഹരീഷ് വാസുദേവന്‍. .   . ഫേസ്ബുക്കിലൂടെയാണ് ഹരീഷ് കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജിഷ വധക്കേസ് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസായി തോന്നുന്നില്ലെന്നും അങ്ങനെ ബോധ്യപ്പെടുത്തുന്ന സാഹചര്യങ്ങളും ഈ കേസില്‍ ഇല്ല. അതുകൊണ്ടുതന്നെ, പ്രതി വധശിക്ഷ അര്‍ഹിക്കുന്നുമില്ലെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. രക്തദാഹികളായ ആള്‍ക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം, അത് ക്രിമിനല്‍ ജസ്റ്റിസ് ഉറപ്പുവരുത്തുക മാത്രമാണ്. ജീവപര്യന്തം (14 വര്‍ഷമല്ല) ആയിരുന്നു ഉചിതമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജിഷ വധക്കേസ് അപൂർവ്വത്തിൽ അപൂർവ്വമായ കേസായി തോന്നുന്നില്ല. അങ്ങനെ ബോധ്യപ്പെടുത്തുന്ന സാഹചര്യങ്ങളും ഈ കേസിൽ ഇല്ല. അതുകൊണ്ടുതന്നെ, പ്രതി വധശിക്ഷ അര്ഹിക്കുന്നുമില്ല. പൊതുവിൽ വധശിക്ഷ വേണോ വേണ്ടയോ എന്ന വാദം ഈ കേസിൽ എന്നെ സംബന്ധിച്ച് പ്രസക്തവുമല്ല.

രക്തദാഹികളായ ആൾക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്‌ഷ്യം, അത് ക്രിമിനൽ ജസ്റ്റിസ് ഉറപ്പുവരുത്തുക മാത്രമാണ്. ജീവപര്യന്തം (14 വർഷമല്ല) ആയിരുന്നു ഉചിതം.

ഒരാൾക്ക് മാത്രമായി ഈ കൃത്യം ചെയ്യാൻ കഴിയുമോ എന്ന ക്രോസ് എക്‌സാമിനേഷനിലെ ചോദ്യത്തിന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ നൽകിയ മൊഴി അടക്കം പലതും അപ്പീലിൽ പ്രോസിക്യൂഷന് വിനായാകും എന്നാണ് ട്രയൽ കേട്ട സുഹൃത്തുക്കൾ പറയുന്നത്. ആകട്ടെ. അപ്പീലിൽ കാണാം.

ബാക്കി, വിധിന്യായം മുഴുവൻ വായിച്ചിട്ട്.