അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കോളൂ….. ബിക്കിനിയണിഞ്ഞ സാറ ഖാന് ഭീഷണി

2344

ബോളിവുഡ് ടി.വി. അഭിനേത്രിയും മുന്‍ ബിഗ്‌ബോസ്താരവുമായ സാറാ ഖാന് വിവാദങ്ങള്‍ പുത്തരിയല്ല.മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുകയാണ് നടിഇപ്പോള്‍. ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്.മോഡലിങ് രംഗത്ത് സജീവമായ സാറ ഖാന്‍, സപ്ന ബാബുല്‍ കാ…ബിദായി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയത്. 2010 ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു.ഗോവയിലെ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് നടിക്കെകതിരെ സദാചാരക്കാര്‍ രംഗത്ത് എത്തിയത്. ആരാധകര്‍ കൈയടിയോടെ കൂടെനില്‍ക്കുമ്പോഴും മുസ്ലീമായ സാറാ ഖാന്‍ ഇങ്ങനെ പരസ്യമായി മേനിപ്രദര്‍ശനം നടത്തുന്നത് ശരിയാണോ എന്ന ചോദ്യമാണ് മൗലിക വാദികള്‍ ഉയര്‍ത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സാറാ ഖാന്റെ ബിക്കിനി ചിത്രങ്ങള്‍ കണ്ട മൗലികവാദികള്‍, സാറാ ഖാനോട് മതംമാറാന്‍ ആവശ്യപ്പെട്ടു. നിങ്ങളൊരു  ഉപദേശിക്കുന്നു. മതം മാറുകയാണ് നല്ലത്. ഇസ്ലാം മതം ഇത്തരം വസ്ത്രധാരണം അനുവദിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

തന്റെ പ്രചോദനമായിരുന്ന സാറയെന്നും എന്നാല്‍, ഈ ചിത്രങ്ങള്‍ കണ്ടതോടെ അത് ഇല്ലാതായെന്നും മറ്റൊരാള്‍ പറയുന്നു. അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കൊള്ളാനും അവര്‍ പറയുന്നു. തുടക്കത്തില്‍ ചില കമന്റുകള്‍ക്ക് സാറാ ഖാന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, അധിക്ഷേപം ഏറിയതോടെ അവര്‍ മറുപടിയും നിര്‍ത്തി. ടിവി അഭിനേതാവ് അലി മെര്‍ച്ചന്റിനെ വിവാഹം ചെയ്ത സാറ രണ്ടുമാസത്തിനു ശേഷം വേര്‍പിരിഞ്ഞിരുന്നു.