പട്ടിണിയാവുന്ന സന്ദര്‍ഭങ്ങളില്‍ അടുപ്പില്‍ വെറുതെ വെള്ളം തിളപ്പിച്ച്‌ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടെന്നു അയല്‍ക്കാരെ ബേധ്യപ്പെടുത്തിയ ദിവസങ്ങലുണ്ടായിരുന്നു . ബാല്യകാലത്തെ കുറിച്ച്‌ നടി മറീന

156

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയയായ യുവതാരമാണ് മറീന മൈക്കിള്‍. സിനിമയില്‍ കാണുന്നത് പോലെ യഥാര്‍ഥ ജീവിതത്തിലും മറീന ശക്തയായ ഒരു സ്ത്രീ തന്നെയാണ്. ജീവിതത്തില്‍ എന്ത് തേടിയോ അതിന് പിന്നില്‍ താരത്തിന്റെ ശക്തമായ പോരാട്ടത്തിന്റെ കഥ പറയാനുണ്ട് . വൃത്യസ്‍ത മതങ്ങളില്‍ നിന്ന് പ്രണയബദ്ധരായി വിവാഹം കഴിച്ച അച്ഛനും അമ്മയും. അവരുടെ ആകെ സമ്ബാദ്യം കടുത്ത ദാരിദ്രം മാത്രമായിരുന്നു. മറീനയുടെ ജീവിതം തുടങ്ങുന്നത് ഇവിടെ നിന്നായയിരുന്നു. ഇന്നു കാണുന്ന മറീനയിലേയക്കുള്ള യാത്രയെ കുറിച്ച്‌ താരം മനസ് തുറക്കുകയാണ്. ജോഷ് ടോക്കില്‍ നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

പല താരങ്ങള്‍ക്കും ജീവിതത്തില്‍ കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്‌റേയും ഒരുപാട് കഥകള്‍ പറയാനുണ്ടാകും ക്യാമറയ്ക്ക് മുന്നില്‍ കാണുന്നതു പോലെയല്ല പലരുടേയും ജീവിതം. ഒരുപാട് കടമ്ബകള്‍ മറി കടന്നാകും പലരും ഇന്നു കാണുന്ന ജീവിതത്തിലേയ്ക്ക് എത്തിയത്.ബാല്യകാലത്തെ കുറിച്ച്‌ നടി മറീന മനസ് തുറക്കുകയാണ് .

വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് അച്ഛനും അമ്മയും. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ ആകെ സമ്ബാദ്യം കടുത്ത ദാരിദ്രം മാത്രമായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു ഞാന്‍ ജനിക്കുന്നത്. 21 വയസ് വരെ ഞാന്‍ അവിടെ തന്നെയായിരുന്നു ജീവിച്ചത്. പണ്ട് തീ പിടുത്തത്തില്‍ വീട് ന്‍ശിച്ചു പോയപ്പോള്‍ ഇടവകക്കാര്‍ ചേര്‍ന്ന് പിരിവിട്ടായിരുന്നു പുതിയ വീട് ഉണ്ടാക്കി തന്നത്. തന്റെ ബാല്യകാലത്ത് ഉങ്ങാന്‍ പോകുമ്ബോള്‍ തയ്യല്‍ മെഷീനില്‍ ചവിട്ടുന്ന അമ്മയെയാണ് കാണുന്നത്.

മേക്കപ്പ് മാന്‍ ആയിരുന്നു അചഛന്‍. സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം വിഷാദത്തിന് അടിമപ്പെടുകയായിരുന്നു.അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നു .ട്ടിണിയാവുന്ന സന്ദര്‍ഭങ്ങളില്‍ അടുപ്പില്‍ വെറുതെ വെള്ളം തിളപ്പിച്ച്‌ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടെന്നു അയല്‍ക്കാരെ ബേധ്യപ്പെടുത്തിയ ദിവസങ്ങളായിരുന്നു അതൊക്കെ. അച്ഛന് രണ്ട് സഹോദരിമാരുണ്ടായിരുന്നു. ഒരാള്‍ക്ക് അപസ്മാരത്തിന്റെ രോഗവും. ഇവരും ഞങ്ങളുടെ കൂടെയായിരുന്നു.

15ാം വയസ് മുതല്‍ ഞാന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ പാടാന്‍ പോകുന്ന തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകള്‍ പലതും പറയുമായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്ബോള്‍ കടുത്ത ദാരിദ്ര്യവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി. പാടി കഴിഞ്ഞ് വൈകി തിരിച്ചെത്തുമ്ബോള്‍ എല്ലായിടത്തെയും പോലെ അപവാദങ്ങള്‍ എനിക്കും കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ വീട്ടിലെ സാഹചര്യം മറി കടക്കാന്‍ അതെല്ലാം എനിക്ക് അവഗണിച്ചേ മതിയാകുളളൂ.

 

അച്ഛന്റെ സഹോദരി വിദേശത്ത് ജോലി നിന്നിരുന്ന വീട്ടില്‍ നിന്ന് ലഭിക്കുന്ന വസ്ത്രങ്ങളും ബാക്കി വരുന്ന തുണി കഷ്ണങ്ങള്‍ കൊണ്ട് തുന്നി തരുന്ന വസ്ത്രങ്ങളുമായിരുന്നു താന്‍ ധരിച്ചിരുന്നത്. അത് കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിച്ചു. ഓര്‍ക്കൂട്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്നാണ് മോഡലിങ്ങിലേയ്ക്ക് എത്തുന്നത്. എന്റെ സുഹൃത്താണ് ഫോട്ടോ കണ്ടിട്ട് വിളിക്കുകയും മോഡലിങ് ട്രൈ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ താനൊരു ഫാഷന്‍ മത്സരത്തില്‍ പങ്കെടുത്തു. അവിടെ നിന്നായിരകുന്നു പരസ്യ മേഖലയിലേയ്ക്കുള്ള എന്‍ട്രി.

പരസ്യ മേഖലയില്‍ നിന്ന് സിനിമയില്‍ എത്തി. പിന്നീട് 18 സിനിമകള്‍ ചെയ്തു. ബുദ്ധിമുട്ടുകള്‍ക്കിടെ വേണ്ടവിധം പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടായേനെ. ഒരുപാട് നേട്ടങ്ങള്‍ ഒന്നും തന്നെയില്ല പക്ഷെ ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാനും ഇഷ്ടമുളള വസ്ത്രം ധരിക്കാനും , അമ്മയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അമ്മയ്ക്ക് ഇഷ്ടമുള്ള ആഭരണ വാങ്ങി കൊടുക്കാനുമായി. ഇതിലെല്ലാം ഉപരി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ അത്മവിശ്വാസം നേടിയിരുന്നു. മുകളിലുള്ളവരെ നോക്കി ഞാന്‍ ആത്മവിശ്വാസം സൂക്ഷിക്കാറില്ല. താഴെയുള്ളവരിലേക്കേ നോക്കാവൂ. ഞാന്‍ അവിടെ നിന്ന് വന്ന ആളാണ്.

source: filmibeat.com