ചാന്‍സ് ചോദിക്കാന്‍ ചാണകം കൊണ്ട് പോകുന്ന വണ്ടിയിലെ എറണാകുളം യാത്ര, നടന്‍ ജോജുവിന്റെ ആ പഴയ കഥ

169

ജൂനിയര്‍ ആര്‍ട്ടിസ്റ്റായ വെള്ളിത്തിരയില്‍ എത്തി പിന്നീട് മലായളത്തിലെ മുന്‍നിരനായകന്മാരുടെ പട്ടികയിലേയ്ക്ക് ഉയര്‍ന്നു വന്ന താരമാണ് നടന്‍ ജോര്‍ജ് ജോര്‍ജ്. ഒരുപാട് കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റെ കഥ പറയാനുണ്ട ജോജുവിന്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമ ലോകം അറിയുന്ന ഒരു താരമായി മാറുക എന്നത് നിസാര സംഗതിയല്ല. തനിയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും കഷ്ടപ്പാടിനെ കുറിച്ചും ജോജു പല അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിട്ടുണ്ട്. ഇപ്പോഴിത നടന്‍ ജോജുവിനെ കുറിച്ച്‌ സംവിധായകന്‍ ജിയോ ബേബി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.സിനിമയില്‍ എത്തുന്നതിനു മുമ്ബ് ജോജു എടുത്ത കഷ്ടപ്പാടിന്റെ കഥളാണ് ഒറ്റയൊരു അനുഭവത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നത്. സംവിധായകന്‍രെ വാക്കുകള്‍ ആരാധകരുടെ ഇടയില്‍ വൈറലാവുകയാണ്.

ചാണക വണ്ടിയിലെ യാത്ര

സംവിധായകന്‍രെ വാക്കുകള്‍ ഇങ്ങനെ… 25 വര്‍ഷങ്ങള്‍. ഒരിക്കല്‍ ജോജു ചേട്ടന്‍ പറഞ്ഞതാണ്. മാളയില്‍ നിന്ന് ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്, ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ ഒരുപാട് കഷ്ടപ്പാടാണ്.

തിരിച്ചുമുള്ള യാത്ര

ലോറിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയില്‍. വന്നിട്ട് 25 വര്‍ഷങ്ങള്‍ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാര്‍ഡുകള്‍ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാന്‍ ഉള്ള മനുഷ്യന്‍ ആണ് ജോജു ചേട്ടന്‍. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’-ജിയോ കുറിച്ചു.

ജിയോയുടെ ആദ്യം ചിത്രം

ജിയോ ബേബി ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞ് ദൈവത്തില്‍ ജോജു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആദീഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ മികച്ച കഥാപാത്രത്തെയായിരുന്നു ജോജു അവതരിപ്പിച്ചത്.ടൊവിനോ തോമസ് നായകനായ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് ആണ് ജിയോ ബേബിയുടെ അടുത്ത ചിത്രം. ടെവിനോയ്ക്കൊപ്പം ജോജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വഴിത്തിരിവായി ജോസഫ്

മഴവില്‍ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് താരത്തന്റെ കരിയറില്‍ വഴിത്തിരവായത്. ചിത്രം ബോക്സ് ഓഫീസില്‍ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു. അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവ് കൂടിയാണ് താരം