നടന്‍ ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി .

212

നടന്‍ ചെമ്ബന്‍ വിനോദ് ഇന്ന് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. ജസ്റ്റ് മാരീഡ് എന്നു കുറിച്ച്‌ ഇരുവരും ഒന്നിച്ചുള്ള ചിത്രം താരം തന്റെ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തു. 2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ചെമ്ബന്‍ വിനോദ്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ വേഷം ചെമ്ബന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം ആണ്.നടന്റെ രണ്ടാമത്തെ വിവാഹമാണിത്. യുഎസില്‍ താമസിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ് കൂടിയായ സുനിതയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു മകന്‍ ഉണ്ട്. മറിയം ഒരു സൈക്കോളജിസ്റ്റ് ആണ്.