ബാലയുടെയും സീരിയൽ നടിയുടെയും വിവാഹം… തുറന്ന് പറഞ്ഞ്‌ബാല .

1161

സീരിയല്‍ താരം പ്രതീക്ഷയേ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരണവുമായി നടന്‍ ബാല. പ്രതീക്ഷയെ, ബാല വിവാഹം ചെയ്യാന്‍ പോവുകയാണെന്നും  ചെയ്തുവെന്നും തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളും കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍  എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു.ബാലയുടെ വീഡിയോ>>