ദിലീപ് അറസ്റ്റില്‍.

1612

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലചിത്രതാരം ദിലീപ് അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്അറസ്റ്റ്.ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗൂഢാലോചന കുറ്റം ചുമത്തി നാടകീയമായി ഇന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍.താരത്തെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്

കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗൂഡാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ക!ഴിഞ്ഞ ആ!ഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.