സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു.

361

കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപത്തെ പെട്രോള്‍ പമ്ബില്‍ നിന്നും പിന്നോട്ടെടുത്ത സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. ആലുവയില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന പത്തനംതിട്ട സ്വദേശി സാമുവല്‍കുട്ടി (51) ആണ് മരിച്ചത്. അശ്രദ്ധമായി പിന്നോട്ടെടുത്ത ബസ് ബൈക്കില്‍ തട്ടുകയും നിലത്തു വീണ സാമുവലിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. സാമുതല്‍ തത്ക്ഷണം മരിച്ചു.