വെഞ്ഞാറമൂട്ടിലെ സ്‌കൂട്ടറപകടം. ബി.ബി.എ. വിദ്യാര്‍ത്ഥിനി മരിച്ചു.

2431
സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബി.ബി.എ. വിദ്യാര്‍ത്ഥി മരിച്ചു. പിരപ്പന്‍കോട് യു.ഐ.ടി. സെന്റ്‌റിലെ രണ്ടാം വര്‍ഷ  വിദ്യാര്‍ത്ഥിനി ജീതു.ജി. നായര്‍(20) ആണ് മരിച്ചത്. വേളാവൂര്‍ ഉത്രാടത്തില്‍ ഗോപകുമാര്‍-സന്ധ്യാറാണി ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ മൂന്നിന് രാവിലെ  9.30ന് പിരപ്പന്‍കോട് സമന്വയ നഗറില്‍ വച്ച് അമ്മ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നിലിരന്ന് സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.സമന്വയ നഗറില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ യു.ഐ.ടി. സെന്റര്‍ റോഡിലേക്ക് തിരിയുന്നതിനിടെ പിന്നിലായി വന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടേ മരണമടയുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം (13-10.17) വൈകിട്ട് മൂന്നിനു നടക്കും ഗോകുല്‍ സഹോദരനാണ്.