ദുബായി വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശി മരണമടഞ്ഞു

118

ദുബായില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കളത്തിവീട്ടില്‍ വറീതിന്റെ മകനായ 48 വയസുകാരന്‍ ബാബുവാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ച്‌ അപകടം സംഭവിക്കുകയായിരുന്നു. ബാബു സഞ്ചരിച്ചിരുന്ന ബൈക്ക് ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ദുബായില്‍ അല്‍ബയാന്‍ പത്രത്തില്‍ സെയില്‍സ്മാന്‍ എന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്നു ബാബു. ജോലിസംബന്ധമായി വെള്ളിയാഴ്ച പുലര്‍ച്ചെ പത്രമെടുക്കാന്‍ പോകുമ്ബോഴായിരുന്നു അപകടം നടന്നത്. അപകട സ്ഥലത്തുവച്ചു തന്നെ ബാബു മരണപ്പെടുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അപകടം നടന്ന കാര്യവും ബാബു മരണപ്പെട്ട വിവരവും അവര്‍ അറിയുന്നത്.