മധുരയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരുക്ക്

479

മധുരയ്ക്കു സമീപം തിരുമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇവരില്! മൂന്നുപേര്‍ സ്ത്രീകളാണ്. സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം.രാവിലെ ആറരയ്ക്കായിരുന്നു അപകടം. മരിച്ച നാലുപേരും കുടുംബാംഗങ്ങളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന ടിപ്പര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു.

നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.