ഇന്ന് വിവാഹിതാനാകേണ്ടിയിരുന്ന യുവാവ് ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ മരിച്ചു

10093

ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്ന പ്രതിശ്രുതവരന്‍ വിവാഹത്തലേന്ന് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുംകുളം മണനാക്ക് നിതിന്‍ കോട്ടേജില്‍ നിതിന്‍ ഇക്ബാലാണ് (28)ആണ് മരിച്ചത്. ഇക്ബാല്‍ നജുമാബീവി ദമ്പതികളുടെ മകനാണ്. അബുദാബി പ്രതിരോധ വകുപ്പില്‍ എയര്‍നോട്ടിക്കല്‍ എന്‍ജിനിയറായിരുന്നു.
ന്യുമോണിയ ബാധിച്ച് അബുദാബിയില്‍ രണ്ടു മാസം ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന വിവാഹം മാറ്റി വച്ചിരുന്നു. ഇതിനിടെയായിരുന്നു നിതിന്റെ മരണം. സഹോദരി : നസ്‌റിന്‍.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് റോഡുമാര്‍ഗം വസതിയിലെത്തിക്കും. സഹോദരി നസ്‌റിന്‍ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കായല്‍വാരം മുസ്ലിം ജമാഅത്തില്‍.