ജിഷ വധം. അമീറുൾ മാത്രമായിരുന്നോ പിന്നിൽ?

651

ജിഷ കേസില്‍ പ്രതി അമീറുല്‍ ഇസ്ളാമിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും കേസിന്റെ തുടക്കം മുതൽ തന്നെ വലിയ വിവാദമായ ചിസചോദ്യങ്ങളും ഉയർന്നിരുന്നു. . ഇതിന് ഉത്തരം കൂടി കണ്ടെത്തിയാൽ മാത്രമെ അന്വേഷണത്തിന് വ്യക്തതയും പൂർണ്ണതയും അവകാശപ്പെടാനാകൂ. കുറുപ്പുംപടി സ്റ്റേഷനിൽ തെളിവുകൾനശിപ്പിക്കാൻ ശ്രമിച്ചത് അമീറുൾ ഇസ്ലാമിന് വേണ്ടിയാണോ? സമയം കഴിഞ്ഞിട്ടും ശ്മശാനം തുറന്ന് പ്രവർത്തിപ്പിയ്ക്കാനും ഉപയോഗിക്കാനും തക്ക ശേഷിയുള്ള വ്യക്തിയാണോ അമീർ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി ? ആരോപണം ശരിയാണെങ്കിൽ ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരെ തിരുത്തുൽ വരുത്താൻ തക്ക ശേഷ ഭാഷ പോലും വശമില്ലാത്ത അമീറുൾ ഇസ്ളാമിുണ്ടോ? കേസിൽ മറ്റൊരു പ്രതികൂടി ഉണ്ടെന്ന വാദം അന്വേഷണ ഘട്ടത്തില്‍ പൊലീസില്‍ നിന്നു തന്നെ പുറത്തു വന്നിരുന്നു.

ഒരാൾക്ക് മാത്രമായി ഈ കൃത്യം ചെയ്യാന്‍ കഴിയുമോ എന്ന ക്രോസ് എക്സാമിനേഷനിലെ ചോദ്യത്തിന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നൽകിയ മൊഴി തമാശയായി കാണാനാകുമോ?താൻ ജിഷയെ കൊന്നിട്ടില്ലെന്ന് അമീറുൾ ആവർത്തിയ്ക്കുമ്പോൾ കേസിൽ മറ്റ് രണ്ട് പേര്‍ കൂ ടി ഉൾപ്പെട്ടിട്ടുണ്ട് എന്ന പ്രതിഭാഗത്തിന്റെ വക്കീൽ കേടതിയിൽ വാദിച്ചിരുന്നത് എന്ത് അടിസ്ഥാനത്തിലായിരുന്നു? കൊലപാതക സമയത്ത് പ്രതി അമീറുള്‍ ഇസ്ലാം സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനന് സാധിച്ചിട്ടുണ്ട്. എന്നാൽപ്രതി ആ സമയത്ത് ജിഷയുടെ വീട്ടില്‍ ചെന്നതിന് മറ്റേതെങ്കിലും കാരണം തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടുമില്ല. ഇക്കാരണത്താൽ ജിഷയുടെ കൊലപാതകത്തിൽ അമീറുൾ ഇസ്ളാമിന്റെ പങ്ക് വ്യക്തമാണ്. ഇനി അറിയേണ്ടത് കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്ന കാര്യമാണ്.                                                                                                                                                                                                                                                                ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ കൊണ്ടു അലക്ഷ്യമായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തിയില്ല. നിയമം ലംഘിച്ചു രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു.വീട്ടില്‍നിന്നു കരച്ചില്‍ കേട്ടെന്നു പറഞ്ഞ യുവതികളുടെ മൊഴി ഗൗരവമായെടുത്തില്ല. മഴ മാറിയപ്പോള്‍ വീടിനു പുറകിലൂടെ മഞ്ഞവസ്ത്രം ധരിച്ച വെളുത്ത ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി കൊടുത്തതിലും അന്വേഷണം നടന്നില്ല. പിന്നീടു നാലു ദിവസം കഴിഞ്ഞാണു കനാലില്‍നിന്നു ചെരുപ്പ് കണ്ടെടുക്കുന്നത്. വിദ്യാര്‍ഥിനിയുടെ അമ്മ മകളെ കൊന്ന വ്യക്തിയെന്നു പരസ്യമായി ആരോപിക്കുകയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സാബുവും, സാബുവിന്റെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണു ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശയത്തിനു കാരണം തൊണ്ടിമുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ.സെയ്തു മുഹമ്മദാലി, ഇസ്മായില്‍ പള്ളിപ്രം, അമ്ബിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ അലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിച്ചിരുന്നു.പൊലീസ് അന്വേഷിച്ച അനാറുല്‍ ഇസ്ലാം എവിടെയാണെന്നു വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസം മുതല്‍ അറസ്റ്റ് ചെയ്യുന്നതു വരെ പ്രതി എവിടെയായിരുന്നുവെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. ഈ കാലയളവില്‍ അമീറുളിന്റെ ഉമിനീരു പൊലീസ് കൃത്രിമ തെളിവിനു വേണ്ടി ശേഖരിച്ചിരുന്നുവോയെന്നു അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടുന്നു.

ആദ്യം വെറുമൊരു കൊലപാതക വാര്‍ത്ത മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന കേസ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇടപെട്ടതോടെയാണ് വന്‍ കോളിളക്കമുണ്ടാക്കിയത്. നിരപാരാധിയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അർഹിക്കുന്നില്ല. പക്ഷേ കേസിന്റെ തുടക്കത്തില്‍ തന്നെ വലിയ വിവാദമായ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മാത്രമെ കൊലപാതകത്തിലെ അന്വേഷണത്തിന് വ്യക്തതയും പൂർണ്ണതയും അവകാശപ്പെടാനാകു.