‘അയ്യോ അയ്യപ്പനെ ട്രോളരുതേ..’ മത നിന്ദ ആരോപിച്ച് ട്രോള്‍ റിപ്പബ്ലിക്കിനെതിരെ കേസ്.

2704

ട്രോള്‍ ഗ്രൂപ്പായ ട്രോള്‍ റിപ്പബ്ലിക്കിനെതിരെ മതനിന്ദ ആരോപിച്ച്‌സൈബര്‍ സെല്‍ കേസെടുത്തതായി റിപ്പോട്ട്. അയ്യപ്പന്റെ ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ ചിത്രം വച്ച് ഒരു ട്രോള്‍ നിര്‍മിച്ചതിനാണത്രെ കേസ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ട്രോള്‍ റിപ്പബ്ലിക്കിന് ലഭിച്ചു.
മീശമാധവന്‍ എന്ന ചിത്രത്തില്‍ ഉറങ്ങാതിരിക്കാനായി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം കണ്ണില്‍ ഈര്‍ക്കില്‍ വച്ച് ഇരിക്കുന്ന ചിത്രമാണ് അയ്യപ്പനുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത്. ശബരിമലയില്‍ ദര്‍ശന സമയം കൂട്ടിയതിനാല്‍ ഹരിവരാസനം കേള്‍ക്കാനായി ഉറക്കം തൂങ്ങി മടുത്തിരിക്കുന്ന അയ്യപ്പനെയാണ് ട്രോള്‍ കലാകാരന്‍ ഹാസ്യരൂപെണആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്ര രസകരവും നിരുപദ്രവകരവുമായ ഒരു ഒരു ട്രോളിനെയാണ് നിയമ സംവിധാനം ഉപയോഗിച്ച് നേരിടാന്‍ ചിലര്‍ തീരുമാനിച്ചത്.

എന്നാല്‍ ട്രോള്‍ റിപ്പബ്ലിക്കിന് ഉറച്ച പിന്തുണയുമായി മലയാളത്തിലെ ഏറ്റവും വലിയ ട്രോള്‍ ഗ്രൂപ്പായ ഐസിയു രംഗത്തെത്തി. കാണാത്തവര്‍ക്ക് കാണാനായി എന്ന തലക്കെട്ടോടെ വിവാദമുണ്ടാക്കിയ ട്രോള്‍ ഐസിയു പങ്കുവച്ചു. ഇതിന് ട്രോള്‍ റിപ്പബ്ലിക് ഐസിയുവിന് നന്ദിയുമറിയിച്ചിട്ടുണ്ട്. മതങ്ങള്‍ വിമര്‍ശനാതീതമാണ് എന്ന് ചിന്തികള്‍ക്ക് പുറമേ മതങ്ങളേപ്പറ്റിയുള്ള പരാമര്‍ശം പോലും ചിലര്‍ക്ക് അസഹ്യമാകുന്നതിനെ സൈബര്‍ സെല്ലും പിന്തുണയ്ക്കുന്നുവോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകഴിഞ്ഞു.
ഇതെ സമയം മതനിന്ദയാണ് ഈ പോസ്റ്റ് എന്നാണു സൈബര്‍ സെല്‍ ടീം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നെതെന്നും,കേസ് രജിസ്റ്റര്‍ ചെയ്യുകയും മറ്റു നടപടിക്രമങ്ങളും മുന്നോട്ടു പോവുകയാണെന്നും ഇത്രയും നിസാരമായ രസകരമായ ഒരു ട്രോളിന്റെ പേരില്‍ കോടതി കയറി ഇറങ്ങേണ്ടി വരുമെങ്കിലും അതിനെ നേരിടാന്‍ തന്നെ ആണ് ട്രോള്‍ റിപ്പബ്ലിക് ടീമിന്റെ തീരുമാനം