തലസ്ഥാനത്ത് ബി ജെ പി ആക്രമണം; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്‌

1118

തലസ്ഥാനത്ത് സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെ ബി ജെ പി ആക്രമണം .. തിരുവനന്തപുരം കരിക്കകത്ത് സംഘര്‍ഷത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നേരത്തെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. ബി.ജ.പിയുടെ പ്രകടനം കടന്ന് പോയതിന് പിന്നാലെയാണ് കല്ലേറുണ്ടായിത്. കല്ലേറില്‍ ഓഫീസിന്റെ ജനലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു