90 കാരാനായ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നതായ് 38കാരിയായ 31ാം ഭാര്യ

10312

90 വയസ്സുള്ള സൗദി സ്വദേശ്ശിയായ ഭര്‍ത്താവിന്റെ പീഢനത്തിനെതിരെ 38കാരിയായ ഭാര്യരംഗത്ത്.ഹൈദരാബാദ് സ്വദേശി ശബാന സുല്‍ത്താനയാണ് പരാതിക്കാരി.38 വയസ്സുള്ള ശബാന 90 കാരന്റെ 31 ാം ഭാര്യയാണ്.

ഇരുപതു വര്‍ഷത്തോളം അല്‍ സുഗൈഹി അലി അബ്ദുള്ളയ്‌ക്കൊപ്പം ഒരുമ്മിച്ച് താമസിച്ച് വരികയായിരുന്നു. തുടര്‍ന്ന് തനിക്ക് അസുഖം ബാധിച്ചപ്പോള്‍ മകളെ വിട്ടുതരാതെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം ഇന്ത്യയിലേക്ക് കയറ്റി വിട്ടതായും ഇവര്‍ ആരോപിക്കുന്നു. സുല്‍ത്താന വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയിട്ടുണ്ട്.

1996 ലാണ് അബ്ദുള്ള സുല്‍ത്താനയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കല്യാണം കഴിച്ചതായുള്ള രേഖകളൊന്നും അയാളുടെ പക്കല്‍ ഇല്ലെന്നും സുല്‍ത്താന പറയുന്നു. ഇരുപതു ദിവസം മാത്രമാണ് ഇയാള്‍ ഇവര്‍ക്കൊപ്പം കഴിഞ്ഞത്. പിന്നീട് 2015 ലാണ് ഇയാള്‍ സുല്‍ത്താനയെ സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

സൗദിയിലെത്തിയ അന്നു മുതല്‍ പീഢനം തുടങ്ങിയതായി സുല്‍ത്താന പറയുന്നു. തനിച്ച് താമസിപ്പിച്ച് ഭക്ഷണം തരാതെ ദിവസങ്ങളോളം പീഢിപ്പിച്ചു.

മൂന്ന് ദിവസം കൂടുമ്പോള്‍ എത്തി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. സമ്മതിച്ചില്ലെങ്കില്‍ മര്‍ദ്ദന പരമ്പര അഴിച്ചുവിടും. ഈ സമയം മക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു പതിവെന്നും സുല്‍ത്താന വെളിപ്പെടുത്തുന്നു.

ഇയാള്‍ക്ക് 30 ഭാര്യമാര്‍ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും, 25 നും 60 നും ഇടയിലുള്ള സ്ത്രീകള്‍ വീട്ടില്‍ എത്തുമ്പോഴാണ് അതെല്ലാം അയാളുടെ മക്കള്‍ ആണെന്ന് മനസിലായതെന്നും യുവതി പറഞ്ഞു. സൗദി സ്വദേശിയുടെ ഭര്‍ത്താവായ സഹോദരി വഴിയാണ് ഈ കല്യാണം നടന്നതെന്ന് സുല്‍ത്താന വ്യക്തമാക്കി.

മക്കളുടെ വിസാ കലാവധി 2016 സെപ്റ്റംബറില്‍ കഴിഞ്ഞതിനാല്‍ ഇനി അവര്‍ക്കും അങ്ങോട്ടേക്ക് പോകാനാകില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശകാര്യ മന്ത്രാലയം ഇടപെട്ട് തന്റെ ജീവിതം സുരക്ഷിതമാക്കുമെന്ന പ്രതീക്ഷയിലാണ് സുല്‍ത്താന.