ദിലീപിനെയും തന്നെയും കുടുക്കിയത് ബി സന്ധ്യ ;സ്വാമി ഗംഗേശാനന്ദ.

1183

നടന്‍ ദിലീപിന്റെയും തന്റെയും കേസ് സമാന സ്വഭാവമുള്ളതാണെന്നും രണ്ട് കേസിലും എഡിജിപി ബി സന്ധ്യയുടെ ഇടപെടലിന് വഴങ്ങി ഭരണ നേതൃത്വം കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും ലിംഗം ചേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ. തെളിവ് ഇല്ലാത്തതിനാല്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസ് ഇപ്പോള്‍ പെടാപ്പാട് പെടുകയാണെന്നും ഗംഗേശാനന്ദ ആരോപിച്ചുദിലീപിനെ അറസ്റ്റു ചെയ്യാന്‍ സന്ധ്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നുവെന്നാണ് താന്‍ സംശയിക്കുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ശക്തമായി വരവേ ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സന്ധ്യയുടെ തന്ത്രമായിരുന്നു ദിലീപിന്റെ അറസ്‌റ്റെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. പോലീസ് ശക്തമായ തെളിവ് ഹാജരാക്കിയെങ്കില്‍ ഇത്രയും വിവാദമായ കേസില്‍ ദിലീപിന് ജാമ്യം കിട്ടുമോ എന്നും സ്വാമി ചോദിക്കുന്നു.

തന്റെ കേസില്‍ നടന്നു വരുന്ന െ്രെകംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അമ്മ നല്‍കിയ പരാതി പോലീസ് അന്വേഷിക്കാത്തതും ഈ കേസിലെ സുപ്രധാന കണ്ണിയും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടും അയ്യപ്പദാസിനെ പോലീസ് അറസ്റ്റു ചെയ്യാത്തതും മന:പൂര്‍വമാണ്. കൊലപാതക മുള്‍പ്പെടെ ഏത് കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടാലും പാര്‍ട്ടിക്കാരാണെങ്കില്‍ കോടതി വിധിച്ചാലെ അവര്‍ കുറ്റവാളിയാവു എന്ന നിലപാടുകാരനാണ് മുഖ്യമന്ത്രി. അതുവരെ ഏത് സ്ഥാനത്തും ഇരിക്കാം. ഈ തത്വം കൊണ്ടുനടക്കുന്ന പിണറായിയും കോടിയേരിയുമൊക്കെ എന്റെ കാര്യത്തില്‍ ഇതിന് മുമ്പോവിധിയെഴുതിയത് സന്ധ്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നാണ് എന്റെ വിശ്വാസം.നനേന്ദ്രിയം മുറിച്ചത് ആരാണെന്ന് ഞാന്‍ കണ്ടില്ല. വേദന തോന്നി എഴുന്നേറ്റപ്പോള്‍ മുന്നാല് മീറ്റര്‍ മാറി പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടു. അവളാണ് ഇത് ചെയ്തത് എന്ന് പറുന്നതില്‍ ന്യായമില്ല. അതുകൊണ്ടാണ് ആശുപത്രിയില്‍ വച്ച് കൃത്യം ചെയ്തത് ഞാന്‍ തന്നെയാണെന്ന് സമ്മതിച്ചതെന്നും ഗംഗേശാനന്ദ പറയുന്നു. 30 കൊല്ലമെങ്കിലും അകത്തിടുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണെന്നും എന്നാല്‍ ഈ കേസില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന യാതൊരുതെളിവുകളും പൊലീസിന്റെ പക്കല്‍ ഇല്ലന്നും ഇതിന്റെ തെളിവാണ് ഹൈക്കോടതിയില്‍ നിന്നും സ്വാഭാവിക ജാമ്യം നേടി താന്‍ പുറത്തിറങ്ങിയതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളില്ല. കഴിഞ്ഞതെല്ലാം കാലക്കേടന്ന് കരുതി മറന്നു കഴിഞ്ഞു. ആയുര്‍വ്വേദ ചികത്സിയിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ഗംഗേശാനന്ദ ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറയുന്നു