മിസ്സ് പ്യുട്ടോ റിക്കോ ലോക സുന്ദരി

479

2016ലെ ലോകസുന്ദരി പട്ടം പ്യുട്ടോ റിക്കോ സുന്ദരി സ്‌റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്.മേരിലാന്‍ഡ് ഒക്‌സോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച നടന്ന സൗന്ദര്യ മത്സരത്തില്‍ 117 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19കാരിയായ സ്‌റ്റൈഫാനി കിരീടം ചൂടിയത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ മിസ് ഡൊമിനിക്കാന്‍ റിപ്പബ്ലിക്കും മിസ് ഇന്തോനേഷ്യയും സ്വന്തമാക്കി.ഫിലിപ്പിന്‍സിെ കാറ്രിന നാലാമതും, നൈജീരിയന്‍ സുന്ദരി ഇവലിയന്‍ നജബി അഞ്ചാമതും എത്തി

മുന്‍ ലോക സുന്ദരി മിരിയ ലല്‍ഗുനാ സ്‌റ്റെഫാനിയയെ കീരീടമണിയിച്ചു. മിസ് ഇന്ത്യ പ്രിയദര്‍ശിനി ചാറ്റര്‍ജി അവസാന 20 പേരില്‍ ഇടം നേടിയെങ്കിലും പിന്നീടുള്ള ഘട്ടത്തില്‍ കടക്കാനായില്ല. 2000ല്‍ പ്രിയങ്ക ചോപ്രയാണ് ലോക സുന്ദരി പട്ടം ഒടുവില്‍ ഇന്ത്യയിലെത്തിച്ചത്. 2008ല്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ പോയിന്റുകളുടെ വ്യത്യാസത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. 19 വയസുകാരിയായ സ്‌റ്റെഫാനിക്ക് ഇംഗ്ലീഷ്, സ്പാനീഷ്, ഫ്രഞ്ച് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്  .