പഠനം കഴിയുമ്പോള്‍ പത്തുപന്ത്രണ്ട് പേര് ഉപയോഗിച്ചു വിട്ടിരിക്കും, സ്ത്രീവിരുദ്ധ പോസ്റ്റുമായി യുവാവ്പ്രതികരിച്ച് സോഷ്യൽ മീഡിയ,

11319

പെണ്‍കുട്ടികളുടെ കന്യകാത്വം നിര്‍ബന്ധമായും പരിശോധിക്കണം എന്ന് ആവശ്യപ്പെടുന്ന യുവാവിന്റെ പോസ്റ്റ് വിവാദമാകുന്നു. . ലെവിന്‍ തോമസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തുവന്നുകഴിഞ്ഞു.  ആണ്‍കുട്ടികള്‍ തങ്ങളുടെ ഭാര്യയായി തെരെഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ നിര്‍ബന്ധമായും കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം എന്നൊരു ഉപദേശവും ലെവിന്‍ തന്റെ പോസ്റ്റില്‍ നല്‍കുന്നുണ്ട്.

ആണ്‍കുട്ടികള്‍ വിവാഹം കഴിക്കും മുമ്പ് നിര്‍ബന്ധമായും കന്യകാത്വ പരിശോധന നടത്തണം എന്നും ഇല്ലെങ്കില്‍ ഭാര്യയാകുന്നതു പലതരക്കാര്‍ കൈയിലിട്ട് തിരുമ്മിവിട്ട ആക്രിസാധനമായിരിക്കും ്എന്നുമാണ് ഇയാള്‍ ഈ പോസ്റ്റില്‍ പറയുന്നത്. ഇയാളുടെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു അനവധി പേര്‍ ഇയാളെ ആണ്‍ഫ്രണ്ട് ചെയ്യുകയും ചെയ്തു. വിവാദമായതിനെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

‘കന്യകാത്വം അതാണ് വിഷയം, ഇപ്പൊള്‍ എഴുതാന്‍ കാരണം ഒരു വീഡിയോ ക്ലിപ്പ് കാണാന്‍ ഇടയായി അതില്‍ പറയുന്നത് ബാംഗ്ലൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ ബസില്‍ പരസ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കാര്യമാണ്, ഞാന്‍ ഇത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ്, കുറെ അധികം നെഗറ്റീവ് പ്രതികരണവും ഉണ്ടായി, എങ്കിലും അതൊരു സത്യമാണ്. കേരളം വിട്ടാല്‍ കുട്ടികള്‍ കുറച്ച് അധികം സ്വാതന്ത്ര്യം കാണിക്കും. പ്രത്യേകിച്ച് മലയാളി പെണ്‍കുട്ടികള്‍ അധികപ്രസംഗികള്‍ ആവുന്നത് സാധാരണമാണ്. സ്വന്തം ഇമോഷന്റെ മേല്‍ നിയന്ത്രണ കുറവുള്ള പെണ്‍കുട്ടികളാണ് വില്ലത്തികള്‍. അവരുടെ പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ചിട്ട് വിട്ടിരിക്കും. ഒരു പ്രായം തികഞ്ഞ വലിയമ്മച്ചിക്ക് ഉണ്ടായിട്ടില്ലാത്ത അനുഭവ പരിചയം ഈ വിഷയത്തില്‍ ഇവര്‍ക്ക് ഉണ്ടായിരിക്കും.

എല്ലാത്തരം അനുഭവ പരിചയവും കൂടുതല്‍ ഉള്ളതുകൊണ്ട് മര്യാദക്കാരോട് ഇവര്‍ക്ക് പുച്ഛവും പരിഹാസവും കൂടാതെ ധിക്കാരപരമായ ഒരു ഫെമിനിചി മട്ടും ഭാവവും ഒക്കെയായിരിക്കും. എന്നുപറഞ്ഞാല്‍ കുടുംബത്തിന് ചേരാത്ത പ്രകൃതം. അതുകൊണ്ട് ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്‌ക്കെന്ന് മാത്രമല്ല ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആണ്‍പിള്ളേര്‍ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പണിപാളും. മിക്ക ആശുപത്രികളിലും അതിനുള്ള സൗകര്യവും ഉണ്ട്. കന്യകാത്വം തയിച്ച് പിടിപ്പിച്ചാലും പരിശോധനയില്‍ അത് അറിയാന്‍ കഴിയും. മടിച്ചാല്‍ ചിലപ്പോള്‍ ഭാര്യ ആവുന്നത് പലതരക്കാര്‍ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും. ചിലപ്പോള്‍ നെറ്റില്‍ തുണ്ട് ഇറങ്ങിയിരുന്നതും ആവും. പിന്നെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല ട്ടോ.ന്’