ഏഷ്യാനെറ്റ് വീണ്ടും പുലിവാലു പിടിച്ചു. ഷാര്‍ജ ഭരണാധികാരിയുടെകേരളസന്ദര്‍ശനത്തെ പരിഹസിച്ചതായ ആരോപണത്തില്‍ ചാനലിനോട് ഷാര്‍ജ സര്‍ക്കാര്‍ വിശദീകരണം തേടി

40645

ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരളസസന്ദര്‍
ര്‍ശനത്തെ ആക്ഷേപഹാസ്യപരിപാടിയില്‍ പെടുത്തിയ ഏഷ്യാനെറ്റ് പുലിവാല് പിടിക്കുന്നു. ഷേക്കിനെ അവഹേളിച്ചതായ ആരോപണം വ്യാപകമായതോടെ ഏഷ്യാനൈറ്റിനോട് ഷാര്‍ജ സര്‍ക്കാര്‍ വിശദീകരണം തേടിയതായാണ് പുറത്ത് വരുന്ന റിപ്പോട്ട്.എഷ്യാനെറ്റിന് മിഡിലീസ്റ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതിന്

മുഖ്യപങ്ക്വഹിക്കുന്നത് യു എ ഇയില്‍ നിന്നുമാണ്. .സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗം കൂടിയാണ്. പിണറായി സര്‍ക്കാറിനെ അപമാനിക്കാന്‍ ഷാര്‍ജ ഭരണാധികാരിയെ കോമാളിയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം . ജോര്‍ജ്ജ് പുളിക്കന്‍ അവതിരിപ്പിക്കുന്ന ചിത്രം വിചിത്രം പരിപാടിയാണ് വിവാദമായിരിക്കുന്നത്.മുഖ്യമന്ത്രിയുമായുള്ള കൂടി കാഴ്ചയെ ഏഷ്യാനെറ്റ് പരിഹാസ്യകരമായി ചിത്രീകരിച്ചത ഗൂഡതാല്‍പ്പര്യത്തോടെയെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നവ മാധ്യമങ്ങളില്‍ ചിത്രം വിചിത്രത്തിന്റെ വിവാദ എപ്പിസോഡിന്റെ ശ്രദ്ധയില്‍ പ്പെട്ട യു എ ഇ മലയാളികള്‍ ഷാര്‍ജ സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു .ഇതേ തുടര്‍ന്ന് ഷാര്‍ജ സര്‍ക്കാര്‍ 24 മണിക്കൂറിനകം വിശദീകരണം തരാന്‍ ആവശ്യപ്പെടുകയായിരുന്നതായാണ് ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത.