കിടപ്പറയിൽ കണ്ട ഭാര്യയുടേയും കാമുകന്റേയും മേൽ ഭർത്താവ് ആസിഡൊഴിച്ചു !!

3748

വീട്ടിൽ മറ്റാരുമില്ലാതിരുന്ന നേരത്ത് കിടക്ക പങ്കിടുകയായയിരുന്ന ഭാര്യയുടെയും കാമുകന്റേയും ദേഹത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. 30കാരനായ ശ്രീലങ്കന്‍ യുവാവ് ആസിഡൊഴിച്ചത്. സംഭവത്തിനു ശേഷം പോലിസിന്റെ കണ്ണുവെട്ടിച്ച്‌ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വിമാനത്താവളത്തില്‍ വച്ച്‌ ഷാര്‍ജ പോലിസ് പിടികൂടി. ഇയാൾ ഇപ്പോൾ ജയിലിലാണ്. ആസിഡ് ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ 25കാരിയായ യുവതിയും 23കാരനായ കാമുകനും ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽകഴിയുകയാണ്.ഭാര്യയെ ഷാര്‍ജയിലെ താമസസ്ഥലത്താക്കി അത്യാവശ്യ ബിസിനസ് കാര്യങ്ങള്‍ക്കായി 20 ദിവസത്തെ ലീവില്‍ നാട്ടില്‍ പോയതായിരുന്നു യുവാവ്. ഒരാഴ്ചയ്ക്ക് ശേഷം ഫെയ്സ്ബുക്ക് നോക്കിക്കൊണ്ടിരിക്കെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം അവിചാരിതയമായി ഇയാളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സംശയം തോന്നിയ യുവാവ് ഉടന്‍ ഭാര്യയെ വിളിക്കുന്നതിനു പകരം ലീവ് കാന്‍സല്‍ ചെയ്ത് ഷാര്‍ജയില്‍ തിരിച്ചെത്തി.

താമസ സ്ഥലത്തേക്ക് പോകുന്നതിനു പകരം സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഭാര്യ യുവാവിനൊപ്പം ഒരു മുറിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ നേരത്തേ കരുതിയ ആസിഡുമായി മുറിയിലേക്ക് ചെന്നു. വാതില്‍ അടക്കാതിരുന്നത് കാരണം ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കടക്കാനായി. അവിടെ കണ്ടത് സഹിക്കാന്‍ കഴിയുന്നതിലപ്പുറമുള്ള കാഴ്ചയായിരുന്നു. കാമുകനൊപ്പം സെക്സിലേര്‍പ്പെടുന്ന ഭാര്യ. രണ്ടാമതൊന്ന് ആലോചിക്കാതെ കൈയില്‍ കരുതിയ ആസിഡ് ഇവര്‍ക്കു നേരെ നീട്ടിയൊഴിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആരുമറിയാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാള്‍ നാട്ടിലേക്ക് ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തി.അപ്പോഴേക്കും വിവരമറിഞ്ഞ് ആംബുലന്‍സുമായെത്തിയ പോലിസ് ഇരുവരെയും ആശുപത്രിലാക്കിയിരുന്നു. ഉടന്‍ തന്നെ യുവാവിനായി തിരച്ചില്‍ തുടങ്ങിയ സി.ഐ.ഡി പോലിസ് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുകയായിരുന്ന ഭര്‍ത്താവിനെ പിടികൂടുകയായിരുന്നു