എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാന്‍;കണ്ണന്താനം

1565

രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനായാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിപ്പിക്കുന്നതെന്ന്  കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധനവില ഉയര്‍ന്നതിനെ സംബന്ധിച്ച ചോദ്യങ്ങളോടു കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളായ റോഡ് ഉണ്ടാക്കാനും കക്കൂസ് ഉണ്ടാക്കാനും പണം വേണം. വാഹനം വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ധനം നിറയ്ക്കുന്‌പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഒരു തുക അധികം നല്‍കുന്നതില്‍ തെറ്റില്ല കണ്ണന്താനം പറഞ്ഞു.

എണ്ണ വില കൂട്ടിയതിന്റെ പേരില്‍ രാജ്യത്തു വിലക്കയറ്റമുണ്ടായിട്ടില്ലെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ കണ്ണന്താനം പറഞ്ഞു.