ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

466

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ബിഡിജെഎസിനോട്ബി.ജെ.പി നേതൃത്വത്തിന്  സവര്‍ണാധിപത്യ നിലപാടാണെന്നും വെള്ളാപ്പള്ളിപറഞ്ഞു.  ഇനിയും നാണം കെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബി.ജെ.പി പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമുദായത്തെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാനാണ്. എന്നാല്‍ ആ നീക്കം കേരളത്തില്‍ വിജയിക്കാന്‍ പോവുന്നില്ലെന്നും വെള്ളാപ്പള്ളി  പറഞ്ഞു.