മോദിയുടെ പ്രസംഗം എല്ലാ കോളേജുകളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്രം .നടപ്പില്ലന്ന് കേരളം

11206

ദീന്‍ദയാല്‍ ഉപാധ്യയ ജന്മശതാബ്ദി ആഘോഷത്തിന്റെയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാകോഷങ്ങളുടെയും ഭാഗമായിസെപ്റ്റംബര്‍ 11ന് രാജ്യത്തോടുള്ള നരേന്ദ്ര മോദിയുടെ പ്രസംഗം എല്ലാ കോളേജുകളിലും കേള്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി .കേന്ദ്രത്തിന്റെ നിര്‍ദ്ദേശം യുജിസി രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളെയും അറിയിച്ചു. യുവാക്കള്‍ക്കു വേണ്ടി പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം കേള്‍പ്പിക്കാന്‍ സര്‍വ്വകലാശാലകള്‍ മുന്‍ കയ്യെടുക്കണമെന്നും യുജിസി പറഞ്ഞു. ‘യുവ ഇന്ത്യ, പുതിയ ഇന്ത്യ; പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ, സങ്കല്‍പ്പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക്’ എന്നതാണ് വിഷയം.

എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശത്തോട് കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങള്‍ക്കും തണുത്ത സമീപനമാണ്. പ്രസംഗം നിര്‍ബന്ധമായും കേള്‍പ്പിച്ചിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കേണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. സ്ഥാപന മേധാവികള്‍ക്ക് കേള്‍പ്പിക്കണമെന്നുണ്ടെങ്കിലാവാം, ഇതില്‍ സംസ്ഥാനം നിര്‍ബന്ധം പിടിക്കില്ലെന്നും അറിയിച്ചു.

എന്നാല്‍ രൂക്ഷ വിമര്‍ശനമാണ് ബംഗാളുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.