ഹോട്ടലിൽ മേശ തുടക്കാൻ നിന്ന പയ്യൻ വേഷംമാറി വന്ന കോടീശ്വരൻ !!! അന്തം വിട്ട് കടയുടമ

4060

ഹോട്ടലിൽ മേശ തുടക്കാൻ നിന്ന പയ്യന്‍ നാട്ടില്‍ പോയി തിരിച്ചെത്തിയത് അത്യാഢംബര കാറിൽ !അന്തം വിട്ട് കടയുടമയും സഹപ്രവർത്തകരും.തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി ചെയ്ത ധ്രുവ് എന്ന് ചെറുപ്പക്കാരനാണ് വിലകൂടിയ കാറില്‍ ലക്ഷങ്ങളുടെ സമ്മാനവുമായി വന്നിറങ്ങി ജീവനക്കാരെ ഞെട്ടിച്ചത്.ഗുജറാത്ത് സൂറത്തിലെ രത്നവ്യാപാരിയുടെ മകനായിരുന്നു സ്വന്തംവ്യക്തിത്വം മറച്ചുവച്ച്‌ സ്ഥാപനത്തില്‍ ജോലിക്ക്എത്തിയത്.                                                                                                                                                                                                                                                                                                                                         കുറച്ച് നാൾ ഹോട്ടലിൽ ജോലി ചെയ്ത ധ്രുവ് മുത്തശ്ശിക്ക് സുഖമില്ലന്ന് പറഞ്ഞ്കുറച്ച് ദിവസത്തേയ്ക്ക് അവധി ചോദിച്ചു നാട്ടിലേയ്ക്ക് മടങ്ങി. ഒാണത്തിന് മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് മടക്കം. എന്നാൽ ധ്രുവ് മടങ്ങിയെത്തിയില്ല. ധ്രുവിനെ ബന്ധപ്പെടാനും ശ്രമിച്ചു.
എന്നാല്‍ പ്രതികരണം ഇല്ലായിരുന്നു. നാലാം ഓണം വരെ നോക്കിയ ശേഷം ധ്രുവിന് വേണ്ടിയുള്ള തെരച്ചില്‍  അവസാനിപ്പിച്ചു. അയാളെ കാണ്മാനില്ലെന്ന് തന്നെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാം ഓണത്തിനാണ് ആ അത്ഭുതം സംഭവിച്ചത്.റെസ്റ്റോറന്റിന്റെ മുന്നിലേക്ക് മൂന്ന് കാറുകള്‍ പാഞ്ഞെത്തി. നന്നായി വസ്ത്രം ധരിച്ച ഏതാനും പേര്‍ റെസ്റ്റോറന്റിന്റെ ഉള്ളിലേക്ക് കയറി. ആ ടീമിനെ നയിച്ചിരുന്നത് ധ്രുവായിരുന്നു. പിന്നീടാണ് എല്ലാം മനസ്സിലായത്. രാജ്യത്തെ ഒന്നാം നമ്ബര്‍ രത്നക്കല്ല് വ്യാപാരിയുടെ മകൻ ലക്ഷപ്രഭുവായ

രാജകുമാരനായിരുന്നു അയാള്‍. ജീവിതം പഠിയ്ക്കാനായി പിതാവിന്റെ നിർദ്ദേശപ്രകാരമാണ് വേഷപ്രച്ഛന്നനായി ധ്രുവ് എത്തിയത്. ഒരു പാവപ്പെട്ടവനെ പോലെ തങ്ങളുടെ കൂടെ സ്ട്രീറ്റില്‍ ജോലി ചെയ്യപകയും ചെയ്തു. തനിക്ക് അന്ന് പൂര്‍ണ്ണ പിന്തുണ നല്‍കിയ സ്ട്രീറ്റിലെ ജീവനക്കാരോട് നന്ദി പറയുന്ന ധ്രുവ് തങ്ങള്‍ക്ക് വേണ്ടി ഡയമണ്ടുകളും വാച്ചുകളും പണവും വിലകൂടിയ പേനകളും ഉള്‍പ്പെടെ കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് എത്തിയത്. സമ്മാനങ്ങള്‍ തന്നെ മൂന്ന് ലക്ഷം രൂപയോളം വരും. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്മെന്റായിരുന്നു ഈ റെസ്റ്റോറന്റ് ജീവിതം. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു.