മന്ത്രി കടകംപള്ളിക്കു ചൈനയില്‍പോകാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു.

599

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണമെന്ന ആവശ്യമുന്നയിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെയാണ് ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈന സന്ദര്‍ശിച്ചത്.

.ഈ സാഹചര്യം നിലനില്‍ക്കെ കേന്ദ്രീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയര്‍ന്ന് കഴിഞ്ഞുയുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രു അനുമതി ചോദിച്ചിരുന്നത്.

ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കേണ്ടത് മന്ത്രിയായിരു്ന്നു