അമ്മയെയും മക്കളെയും പീഡിപ്പിച്ചതായ പരാതിയില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

6798

വീട്ടമ്മയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് പിടിയില്‍. വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരം ചിറക്കുളം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. വഞ്ചിയൂര്‍ പാറ്റൂര്‍ റോഡില്‍ ടി.സി 27/1224, വയല്‍ നികത്തിയ പുരയിടം വീട്ടില്‍ പ്രവീണ്‍കുമാര്‍ (കുഞ്ഞുമോന്‍31) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തു. വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വീട്ടമ്മനല്‍കിയ  പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

ഇവരുടെ പത്തും പന്ത്രണ്ടും വയസുള്ള മക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ മൊഴിപ്രകാരം പ്രവീണിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രവീണ്‍ തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ശംഖുംമുഖം അസി. കമ്മിഷണര്‍ ഷാനിഹാന്‍, പേട്ട സി.ഐ സുരേഷ് വി.നായര്‍, വഞ്ചിയൂര്‍ എസ്.ഐ അശോക് കുമാര്‍, എസ്.സി.പി.ഒ രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.