വെഞ്ഞാറമൂട്ടില്‍വച്ച് ബൈക്കപകടത്തില്‍ പരിക്കേറ്റ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.

1655

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര ചന്ദ്രസേനന്‍ (23) ആണ് മരിച്ചത്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വക എന്‍.എന്‍ കമ്മ്യൂണിക്കേഷന്‍സിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് വെഞ്ഞാറമൂട് മാണിക്കോട് വച്ചാണ് അപകടമുണ്ടായത്.

അമിത വേഗതയില്‍ എതിരെ വന്ന കാര്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സമീപത്തെ കടത്തിണ്ണയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. പിതാവ്  രവീന്ദ്രന്‍,  മാതാവ്  സരസ്വതി…