മമ്മൂട്ടിക്ക് ഇന്ന് 66-ാം പിറന്നാൾ

743

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരിലൊരാളായ മമ്മൂട്ടി ഇന്ന് അറുപത്തിയാറാം പിറന്നാൾ ആഘോഷിയ്ക്കുകയാണ്. ബന്ധുക്കളും സിനിമലോകത്തും അല്ലാതെയുമുള്ള സുഹ‌ൃത്തുക്കളുമെല്ലാം പിറന്നാൾ ആശംകൾ നേർന്നു.സൂപ്പർ സ്‌‌റ്റാർ മോഹൻലാലും യുവനടനും മമ്മൂട്ടിയുടെ മകനുമായ ദുൽക്കർ സൽമാനും ആശംസകൾ നേർന്നു. മമ്മൂക്കയയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നു എന്നായിരുന്നു മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയുമൊത്തുള്ള ചിത്രവും ഇതിനൊപ്പം ലാൽ പോസ്‌റ്റ് ചെയ്തു.ദുൽക്കറിന്റെ പിറന്നാളാശംസയും ഫേസ്ബുക്കിലൂടെ ആയിരുന്നു. ‘എന്നെക്കാളും ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു ദുൽക്കറിന്റെ പോസ്‌റ്റ്. താനും മമ്മൂട്ടിയുമൊന്നിച്ചുള്ള ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. മലയാളം കണ്ട ഏക്കാലത്തേയും മികച്ച നടണമാരിൽ ഒരാളായ മമ്മൂട്ടിയുടെ ജീവിതത്തിലേയ്ക്കുള്ള ഒരു ഫ്ളാഷ് ബാക്ക് ;
കുടുംബവും, ആദ്യകാല ജീവിതവും
1951 സെപ്റ്റംബർ 7-ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ്ട സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു ഉമ്മയുടെ നാട്. സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ളഗവൺമെന്റ് ലോകോളേജിൽ നിന്ന് നിയമപഠനം കഴിഞ്ഞ് അഭിഭാഷകനായി. മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചു. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. 1980ൽ മമ്മൂട്ടി വിവാഹിതനായി. സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്. അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.