കോണ്‍ഗ്രസിനൊപ്പം ബി ജെ പിയും, എസ്ഡി പി ഐയും ചേര്‍ന്നു. എല്‍ ഡി എഫിന്റെപഞ്ചായത്ത് പ്രസിഡന്റെ് പുറത്തായി

1713

കോണ്‍ഗ്രസിനൊപ്പം ബി ജെ പിയും, എസ്ഡി പി ഐയും ചേര്‍ന്നു.
എല്‍ ഡി എഫിന്റെപഞ്ചായത്ത് പ്രസിഡന്റെ് അവിശ്വാസത്തിലൂടെ പുറത്തായി. തിരുവനന്തപുരം ജില്ലയിലെ വെമ്പായംപഞ്ചായത്ത് പ്രസിഡന്റെ് സി പി എമ്മിലെ ബി എസ് ചിത്രലേഖയ്‌ക്കെതിരെ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വസം ബിജെപി,എസ് ഡി പി ഐ അംഗങ്ങളുടെ പിന്തുണയോടെ പാസായി.21 അംഗഭരണസമിതിയിലെ എട്ട് കോണ്‍ഗ്രസ്സ് അംഗങ്ങളും ,2 ബി ജെ പിഅംഗങ്ങളും ഒരു എസ്ഡിപി അംഗവും അവിശ്വാസത്തിനനുകൂലമായി വോട്ട് ചെയ്യ്തു. എല്‍  ഡി എഫിന് 10അംഗങ്ങാണുള്ളത്.കേവല ഭൂരിപക്ഷമില്ലാതെയാണ് എല്‍ ഡി എഫ് ഭരണം നടത്തിയിരുന്നത്. കേണ്‍ഗ്രസിലെ തോക്കട അനില്‍കുമാറാണ് ബി എസ് ചിത്രലേഖക്കെതിരെയുള്ള അവിശ്വാസപ്രമേയം അവതിപ്പിച്ചത്. കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയകക്ഷികളുമായി കൂട്ട്‌കെട്ടുണ്ടാക്കിയാണ് പ്രസിഡന്റെിനെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ട് വന്നതെന്ന് സി പി എം ആരോപിച്ചു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വൈസ്പ്രസിഡന്റെ് സി പി ഐയിലെ സീനത്ത് ബീവിക്കെതിരെ കൊണ്ടുവന്ന അവിശ്വസം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിലെ കണക്കോട്ഭൂവനചന്ദ്രന്‍ അവതിരിപ്പിച്ച അവിശ്വാസത്തെ കോണ്‍ഗ്രസ്സ് ,ബി ജെ പി അംഗങ്ങള്‍ പിന്തുണച്ചു.എന്നാല്‍ എല്‍ ഡി എഫിലെ 10അംഗങ്ങള്‍ക്കൊപ്പം എസ് ഡി പി ഐയിലെ കന്യാകുളങ്ങര വാര്‍ഡംഗം ഇര്‍ഷാദും എതിര്‍ത്തതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.