ലോകത്തിലെ ആദ്യത്തെ സെല്‍ഫി ഷോര്‍ട്ട് ഫിലിം എടുത്ത അനസ് റഹിം സെല്‍ഫി ഡബ്‌സ്മാഷിലൂടെ വീണ്ടും തരംഗം സൃഷ്ടിക്കുന്നു.

2115

ലോകത്തിലെ ആദ്യത്തെ സെല്‍ഫി ഷോര്‍ട്ട് ഫിലിം എടുത്ത അനസ് റഹിം. ജെ സെല്‍ഫി ഡബ്‌സ്മാഷിലൂടെവീണ്ടും  തരംഗം സൃഷ്ടിക്കുന്നു.

ചാര്‍ലി എന്ന ദുല്‍ക്കര്‍ ചിത്രത്തിലെ ഒരു പ്രധാന രംഗം രണ്ടു ഗെറ്റ് അപ്പില്‍ സെല്‍ഫിയിലൂടെയും അല്ലാതെയും പകര്‍ത്തി അനസ് അവതരിപ്പിച്ചിരിക്കുകയാണ്.വ്യത്യസ്തകളും പുതുമകളും പരീക്ഷിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമിലൂടെയും സീരിയലുകളിലൂടെയുമെല്ലാം അഭിനയ രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.
സെല്‍ഫി വിത്ത് എ സോള്‍, ദാസ് തുടങ്ങിയ  ഷോര്‍ട്ട് ഫിലിമുകളിലും, സംഗതി കോണ്‍ട്രാ പോലുള്ള പരമ്പരകളിലൂടെയുമെല്ലാം തിളങ്ങി വരുന്ന അനസ് ഡബ്‌സ്!മാഷ് ലോകത്തിലെ സജീവ സാന്നിധ്യം കൂടിയാണ്.
നീയറിഞ്ഞോ…. മേലെ മാനത്തെ.. എന്ന എവര്‍ഗ്രീന്‍ ഗാനവും അനസ് സെല്‍ഫിയായ് രണ്ടു ഗെറ്റ് അപ്പില്‍ പാടിയഭിനയിച്ചതും തരംഗം സൃഷ്ടിച്ചിരുന്നു.

‘തട്ടകം’എന്ന കലാ സാഹിത്യ പ്രതിഭകളുടെ സംരംഭത്തിന്റെ അമരക്കാരന്മാരില്‍ ഒരാളായ അനസ് തയ്യാറാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നത്  ബാംഗ്ലൂര്‍ നഗരത്തില്‍ എഡിറ്റിംഗ്, അനിമേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘തട്ടകം’എന്ന സംരംഭത്തിന്റെ പ്രധാന പ്രവര്‍ത്തകരായ വിഷ്ണു.ജി
,വിനു. ജിഎന്ന സഹോദരന്മാരാണ്.