‘സെക്‌സ് സുല്‍ത്താന്‍’ അറസ്റ്റില്‍.

8792

സെക്‌സ് സുല്‍ത്താന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ബംഗ്ലാദേശുകാരന്‍ ഫൗദ് ബിന്‍ സുല്‍ത്താനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക് മെയില്‍ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബ്‌ലാക്ക് മെയില്‍ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.  സ്ത്രീകളുമായി സുല്‍ത്താന്‍ നടത്തിയ ലൈംഗിക ബന്ധത്തിന്റെ വീഡിയോ കാണിച്ച്  ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.  ഇത്തരത്തില്‍ നിരവധി സ്ത്രീകളുടെ വീഡിയോ സുല്‍ത്താന്‍ ചിത്രീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഫൗദിന്റെ വീട്ടില്‍ ബുധനാഴ്ച്ച പോലീസ് നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പ്, മെത്താഫെറ്റമിന്‍ ഗുളികകള്‍, നീലചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പുരുഷ വേശ്യയായ സുല്‍ത്താന്‍ ഓണ്‍ലൈന്‍ വഴി ഇടപാടുകാരായ സ്ത്രീകളെ കണ്ടെത്തി ഇവരെ സ്വന്തം ഫഌറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പതിവ്. ഉപഭോക്താക്കള്‍ അറിയാതെ വീഡിയോ ചിത്രീകരിക്കുന്ന സുല്‍ത്താന്‍ പിന്നീട് പണം ആവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇയാളെ തേടിയെത്തുന്നതില്‍ ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകളാണ്.  150തോളം സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ ലാപ്പ്‌ടോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ഫൗദ് മുഖംമൂടിയണിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക വീഡിയോ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകത്തവരടക്കം ലക്ഷണക്കിന് ആളുകള്‍ ഇയാള്‍ക്ക് പ്രേക്ഷകരായുണ്ട്.

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ പൂര്‍ണ സമ്മതത്തോടെയാണ് സ്ത്രീകള്‍ തന്റെ അടുത്ത് വരുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ  ബംഗ്ലാദേശില്‍ നീലച്ചിത്രങ്ങള്‍ക്ക് നിരോധനമുണ്ട്. അതിനാല്‍ തന്നെ നിലച്ചിത്ര നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന വകുപ്പുകള്‍ ചുമത്തിയാണ് സുല്‍ത്താനെ അറസ്റ്റുചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കാം.