ഉറക്കമെണീറ്റാല്‍ സ്ത്രീകളുടെ മുടിയില്ല, ഭയചകിതരായി ഗ്രാമവാസികള്‍.ഒടുവില്‍ സത്യം വെളിപ്പെടുത്തി സനല്‍ ഇടമറുക്‌

14266

പിന്നിയിട്ട സ്ത്രീകളുടെ മുടി പൊടുന്നനെ മുറിച്ചു മാറ്റപ്പെടുന്നതായ വാര്‍ത്ത ഉത്തരേന്ത്യന്‍മാധ്യമങ്ങളില്‍ നിറയുന്നു. ഇരകള്‍ പോലും അറിയാതെ. ഡല്‍ഹിയിലെയും ഹഗിയാനയിലെയും  പ്രാന്തപ്രദേശങ്ങളിലാണ് ഗ്രാമീണരെ ഭയപ്പെടുത്തുന്ന  സംഭവങ്ങള്‍ അരങ്ങേറിയത്.

ഞായറാഴ്ച്ച 12 മണിക്കൂറിനിടയ്ക്ക് മൂന്ന് സ്ത്രീകളുടെ പിന്നിയിട്ട തലമുടികളാണ് മുറിച്ചുമാറ്റപ്പെട്ടത്. ക്ഷുദ്ര ശക്തികളാണെന്ന വിശ്വാസത്തില്‍ അതീശ ശക്തികളെ കൂട്ടുപിടിച്ച് ഭയത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ് നാട്ടുകാര്‍. അതേസമയം അമാനുഷികതയിലൊന്നും വീഴാതെ ശാസ്ത്രീയമായി കുറ്റവാളികളെ പിടികൂടുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. എന്നാല്‍ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ്യ വസ്തുത പ്രമുഖയുക്തിവാദി സനല്‍ ഇടമറുക് രംഗത്ത് വന്നു .ഹിന്ദി ചാനലില്‍ സംഭവത്തെ കുറിച്ച് സനല്‍ വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമീണര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ഹരിയാനയിലെ മീവാത്തിലും പല്‍വാളിലും ഗരുഗ്രാമിലുമാണ് സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

കംഗന്‍ഹേരി ഗ്രാമത്തിലെ 55കാരിയാണ് ഇത്തരമൊരു ആക്രമണത്തിന് ആദ്യം വിധേയയയാവുന്നത്. കലശലായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 10.30നാണ് ഇവര്‍ കൃഷിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടിലെത്തിയ ഉടന്‍ ആറടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് അവര്‍ അടച്ചിട്ടിരുന്നു.

‘പൊടുന്നനെ തലവേദന തീവ്രമാവുകയായിരുന്നു. ഞാന്‍ പേരമക്കളെ അലറിവിളിച്ച് അറിയിക്കാന്‍ ശ്രമിച്ചു. പക്ഷെ കൂളറിന്റെ ശബ്ദത്തില്‍ എന്റെ നിലവിളി പുറത്തു വന്നില്ല’, അവര്‍ പറയുന്നു.

അല്‍പസമയം കഴിഞ്ഞ് പേരക്കുട്ടികള്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തുന്നത്. തൊട്ടടുത്ത് മുറിച്ചു മാറ്റപ്പെട്ട പിന്നിയിട്ട ചുവന്ന തലമുടിയും ഉണ്ടായിരുന്നു.

വീട്ടിലേക്ക് വരുമ്പോള്‍ ആരും തന്നെ പിന്തുടര്‍ന്നില്ലെന്ന് അവര്‍ ഉറപ്പിച്ചു പോലീസിനോട് പറഞ്ഞു.

ഇതേ ഗ്രാമത്തില്‍ രാത്രി 8 മണിക്കാണ് സമാനമായ സംഭവം നടക്കുന്നത്. തലവേദന അനുവഭപ്പെട്ട സ്ത്രീയെ മകനാണ് കട്ടിലില്‍ കിടത്തി പുറത്ത് പോവുന്നത്. മകന്‍ പുറത്ത് പോയി അല്‍പസമയത്തിനകം ഇവര്‍ക്ക് തലവേദന അസഹ്യമാവുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഇവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഇവരുടെ ചുവന്ന നിറമുള്ള പിന്നിയിട്ട മുടി മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു.ഇത്തരം സംഭവങ്ങള്‍ക് പിന്നില്‍ ‘ദുരാത്മാവിാണെന്നും അവയെ നേരിടാന്‍ ഒട്ടേറെ ഗ്രാമങ്ങളില്‍ ആളുകള്‍ ആയുധങ്ങളുമായി രാത്രികാലങ്ങളില്‍ റോന്തു ചുറ്റുകയും ചിലേടങ്ങളില്‍ പൂജാകര്‍മ്മങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ മാസ്ഹിസ്റ്റീയയാണെന്നും ഗ്രാമീണരുടെ ആജ്ജതയും അന്ധവിശ്വാസവുമാണെന്നും വ്യക്തമാക്കി ഹിന്ദിചാനലെ വാര്‍ത്താപരിപാടിയില്‍ സനല്‍ ഇടമറുക് നടത്തിയ വിശദീകരണം ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ് ..സനല്‍ ഇടമറുക് വിശദീകരിക്കുന്ന വീഡിയോ