കാവ്യാ മാധവന്‍ അമ്മയാകുന്നു;കാവ്യ ഗര്‍ഭിണിയെന്ന് സ്ഥിതീകരിച്ചെന്ന് റിപ്പോര്‍ട്ട്‌

10817

നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ അമ്മയാകുന്നു. കാവ്യ ഗര്‍ഭിണിയാണെന്ന് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കാവ്യ എത്താതിരുന്നത് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. കാവ്യ ഗര്‍ഭിണയാണെന്ന വിവരം അന്വേഷണസംഘത്തിനും അറിയാമെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ അതീവ ജാഗ്രതയോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശാരീരിക അസ്വസ്ഥതകള്‍ അറിയുന്നതിനാലാണ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ട് വീട്ടിലാക്കിയതെന്നും സൂചനയുണ്ട്.ദിലീപ് ജയിലിലാകുന്നതിന് മുന്‍പും കാവ്യ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ഭാര്യയുടെ വിശേഷം താന്‍ ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ ഇത്തവണ കുടുംബവൃത്തങ്ങള്‍ തന്നെ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു ദിലീപ്-കാവ്യ വിവാഹം.