ഒടുവില്‍ പ്രണയസാഫല്യം;71കാ​രി​ക്ക് വ​ര​ൻ പ​തി​നാ​റു​കാ​ര​ൻ!

3652

16 കാരന്‍ വിവാഹം ചെയ്തത് മുത്തശ്ശിയാകാന്‍ പ്രായമുളള സ്ത്രീയെ. സംഭവം ഇന്തോനേഷ്യയില്‍.സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്തോനേഷ്യയിലെ സുമാന്ത്രാ എന്ന ഗ്രാമത്തിലാണ് കൗതുക വിവാഹം നടന്നത്. പതിനാറുകാരന്റെ 70 വയസ്സുളള വധുവിനെ കണ്ട് ഞട്ടിത്തരിച്ചുനില്‍ക്കുകയാണ് ജനങ്ങള്‍ ഇപ്പോഴും.

ഇന്തോനേഷ്യന്‍ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് യുവതിക്ക് 16ഉം യുവാവിന് 19ഉം പ്രായമാവണം. എന്നാല്‍ യുവാവിന് വിവാഹപ്രായമായിട്ടില്ലാത്തതിനാല്‍ നിയമപ്രകാരം വിവാഹം അനുവദനീയമല്ല. പക്ഷേ ഇരുവരുടെയും ആത്മഹത്യ ഭീഷണി ഭയന്ന് ഗ്രാമ തലവന്മാര്‍ ഒദ്യോഗികമായല്ലാതെ വിവാഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു.

ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിധവയായ റോഹായ മുൻപ് രണ്ടു തവണ വിവാഹിതയായതാണ്. മാത്രമല്ല പത്തൊൻപത് വയസ്സുള്ള മകനും ഇവർക്കുണ്ട്. കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഭയന്നാണ് ഇരുകുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുക്കാതിരുന്നത്.വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് സെലാമത്ത് ആദ്യം സമീപിച്ചത് റോഹായയുടെ മകനെ ആയിരുന്നു. ആദ്യം ഞെട്ടിപ്പോയ ഇദ്ദേഹം പിന്നീട് ഗ്രാമത്തിലെ അധികാരികളുടെയും സമ്മതം വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അധികാരികളെ കണ്ടു സംസാരിച്ചപ്പോൾ ആചാരപരമായി വിവാഹത്തിന് കുടുംബാംഗങ്ങളുടെ സമ്മതം ആവശ്യമാണെന്ന് അറിയിക്കുകയായിരുന്നു. ഒരു വിധത്തിലും ആരും തങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ല എന്ന് മനസിലാക്കിയ ഇരുവരും ഗ്രാമമുഖ്യന്‍റെ അടുക്കൽ പോയി തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് അപേക്ഷിക്കുകയായിരുന്നു.ഇന്തോനേഷ്യയിലെ നിയമം അനുസരിച്ച് വിവാഹപ്രായം പുരുഷന് 19ഉം സ്ത്രീക്ക് 16മാണ്. എന്നാൽ മതാചാരപ്രകാരം വിവാഹം ചെയ്യുന്നതിന് നിയമം ഒരു തടസം അല്ല. ഇതിനു മുന്പ് ഇന്തോനേഷ്യയിൽ 28 വയസുകാരൻ 82 വയസുകാരിയെ വിവാഹം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു.