മലാലയ്ക്ക് ട്വിറ്ററില്‍ ആദ്യ ദിനം തന്നെ ഒരു ലക്ഷം ഫോളോവേഴ്‌സ്‌

536

അക്കൗണ്ട് തുടങ്ങിയ ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ മലാലയ്ക്ക് ലഭിച്ചത്.

ഹായ് എന്നാണ് മലാല ട്വിറ്ററില്‍ ആദ്യം കുറിച്ചത്. തന്റെ ഹൈസ്‌കൂള്‍ ജീവിതം പൂര്‍ത്തിയായെന്നും ഉപരിപഠനത്തിന്റെ കാര്യം എന്നെ ആകാംഷാഭരിതയാക്കുന്നുവെന്നും ഹൈസ്‌കൂള്‍ പഠനം ഒരേസമയം സന്തോഷവും വേദനയും നിറഞ്ഞതായിരുന്നുവെന്നും മലാല ട്വീറ്റ് ചെയ്തു.

സ്‌കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്തതും പഠനം പൂര്‍ത്തിയാക്കാനാകാത്തതുമായ ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും കുട്ടികളോടൊപ്പമായിരിക്കുമെന്നും മലാല ട്വീറ്റ് ചെയ്തു.