പെണ്‍വാണിഭ കേസില്‍ സി പി എം നേതാക്കളെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതായ് വെളിപ്പെടുത്തല്‍

3379

കോളിളക്കം സ്യഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ സിപിഎം നേതാക്കളെ പ്രതികളാക്കാന്‍ മുന്‍ ഡി ജി പി സെന്‍കുമാര്‍ ശ്രമം നടത്തിയതായിഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഹുല്‍ പശുപാലാല്‍ രംഗത്ത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ കുടുക്കാന്‍  ഐ ജി   ശ്രീജിത്തിന്റെ ന്യേത്വത്തില്‍ ബിഗ് ഡാഡി എന്ന് പേരില്‍നടത്തിയ റെയ്ഡില്‍ ചുംബനസമരത്തിന് മുന്‍നിരയില്‍ നിന്ന രാഹുല്‍ പശുപാലനെയും ഭാര്യയും മോഡലുമായ രശ്മി നായരെയും കഴിഞ്ഞ യു.ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ തങ്ങളെ കുരുക്കുകയായിരുന്നുവെന്ന് രാഹുല്‍ അന്നെ പറഞ്ഞിരുന്നു.
അന്ന് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു പ്രതിയോട് സിപിഎം നേതാക്കളെ ആരെയെങ്കിലും ചേര്‍ത്ത് മൊഴി കൊടുത്താല്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാം എന്ന് സെന്‍കുമാര്‍ തന്റെ പേഴ്‌സസണല് സ്റ്റാഫിനെ നേരില്‍ അയച്ച് വാഗ്ദാനം നല്‍കിയതായാണ് രാഹുല്‍ വെളുപ്പെടത്തിയിരിക്കുന്നത്.രാഹുല്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണമ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.പോസ്റ്റിന്റെപൂര്‍ണ്ണരൂപം>                          ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായ അച്ചായനെ കൊണ്ട് സിപിഎം നേതാക്കള്‍ ആരെയെങ്കിലും ചേര്‍ത്ത് മൊഴി കൊടുപ്പിച്ചാല്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിതരാം എന്ന വാഗ്ദാനവുമായി പഴയ പേര്‍സണല്‍ സ്റ്റാഫ്‌ കിരണ്‍ സിംഗിനെ ദൂത് അയച്ച സെന്‍കുമാര്‍ തന്നെയല്ലേ ഇപ്പം ഈ പുണ്യാള പ്രസംഗം മുഴുവന്‍ നടത്തുന്നത്.