ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് വനിതാ താരം

627

പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക്  മത്രമല്ലചരിത്രം തിരുത്തിക്കുറിക്കാന്‍ തങ്ങളും പിന്നിലല്ലന്ന് തെളിയിച്ച് വനിതാ താരം. ദക്ഷിണാഫ്രിക്കയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡെയ്‌നി വാനാണ് മറ്റൊരു ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.ഒരൊറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ചരിത്രനേട്ടമാണ് ഡെയ്‌നി വാന്‍ സ്വന്തമാക്കിയത്.ഓസ്‌ട്രേലിയന്‍ താരം റിച്ചി ബെനൗഡിന്റെ പേരിലുള്ള 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഡെയ്‌നി വാന്‍ തിരുത്തിയത്.

വനിതാ ലോകകപ്പില്‍ വിന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഡെയ്‌നി വാന്‍ ചരിത്രനേട്ടം കൈവരിച്ചത്. ടോസ് ന്ഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 25.2 ഓവറിനുള്ളില്‍ 48 റണ്‍സിന് എല്ലാവരും പുറത്തായി.