ചാനലുകാരനെ തുറിച്ച് നോക്കി.., പോലീസിനൊപ്പം നടന്ന് നീങ്ങി ദിലീപ്. വിവാദങ്ങള്‍ക്കിടയിലും രാമലീലയുടെ കിടിലന്‍ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

1517

നടിയെആക്രമിച്ച കേസ് അനുദിനം വഴിത്തിരിവുകള്‍ സ്യഷ്ടിച്ച് കുഴഞ്ഞ് മറിയുന്നിനിടെ ദിലീപിന്റെ പുതിയ
പുതിയ ചിത്രം രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. ദീലീപിനെ കേസില്‍ കുടുക്കു പോലീസ് അറസ്റ്റ്്് ചെയ്യ്്്ത്്് കൊണ്ട്്് പോകുന്ന രംഗമാണ് ടീസറിലുള്ളത്് പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല.

പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം.  മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം. കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. വിഷുവിന് മുളകുപാടം ഫിലിംസ് ചിത്രം തിേയറ്ററുകളിലെത്തിക്കും.