ജോലി ആഴ്ചയില്‍ 4 ദിവസം മാത്രം ,​ ദിവസം 6 മണിക്കൂര്‍ മാത്രം

308

ഫിന്‍ലന്‍ഡില്‍ ഇനി ജീവനക്കാര്‍ ഇനി നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതിയാകും.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ സന്ന മരിന്‍‌ തന്റെ രാജ്യത്തെ ജോലി സമയവും കുറയ്ക്കുന്നു.  ആറുമണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തിദിനങ്ങളാണ് ഫിന്‍‌ലാന്‍‌ഡ് പ്രധാനമന്ത്രി സന്ന മരിന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ എട്ട് മണിക്കൂര്‍ വീതമുള്ള അഞ്ച് പ്രവൃത്തിദിനങ്ങളാണ് ഫിന്‍ലാന്‍ഡില്‍ ഉള്ളത്.ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ സമയം പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പിലാക്കാനാണ് സന്ന മരിന്റെ തീരുമാനം. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിന്‍‌ലാന്‍ഡിന്റെ അയല്‍രാജ്യമായ സ്വീഡനില്‍ നടപ്പാക്കിയിരുന്നു. ഇത് നടപ്പാക്കി രണ്ട് വര്‍ഷത്തിനു ശേഷം, ജീവനക്കാര്‍ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരുമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡിലും ഇത് നടപ്പാക്കുന്നത്.