37 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന കല്ലറ സ്വദേശി അബ്ദുള്‍ റഹ്മാന്‍ ബദറുദ്ദീന് യാത്രയയപ്പ് നല്‍കി.

4406

മുപ്പത്തേഴു വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേയ്ക്ക് തിരികെ മടങ്ങുന്ന നവയുഗംസാംസ്‌കാരികവേദിയുടെ  മുതിര്‍ന്ന പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്‍ ബദറുദ്ദീന്, അദ്ദേഹം അംഗമായ നവയുഗംദമ്മാം അമ്മാമ്ര യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ്‌നല്‍കി.തിരുവനന്തപുരം കല്ലറയിലെ കാട്ടുംപുറം ശാലുമന്‍സിലില്‍ താമസക്കാരനായ അബ്ദുള്‍ റഹ്മാന്‍ ബദറുദ്ദീന്‍ 1979 ലാണ് പ്രവാസിയായി സൗദി അറേബ്യയില്‍ എത്തിയത്. ദമ്മാമിലെ സൗദി ഓഫീസ് സ്‌റ്റേഷനറി എന്ന കടയിലെ ജീവനക്കാരനായി എത്തിയ അദ്ദേഹം, നീണ്ട 37 വര്‍ഷവും അതേ കടയില്‍ തന്നെയാണ് ജോലി ചെയ്തത്. നവയുഗം സാംസ്‌കാരികവേദിയുടെ രൂപീകരണകാലം മുതലേ സജീവപ്രവര്‍ത്തകനായ അദ്ദേഹം, സാമൂഹ്യപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. സൗദി അറേബ്യയുടെ നീണ്ടകാലത്തെ സാമൂഹികവും, സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് ദൃക്‌സാക്ഷി ആയ അദ്ദേഹം, ഇപ്പോള്‍ വിശ്രമജീവിതം നയിയ്ക്കാനായി ഭാര്യ റഷീദ ബദറും, ഷൈജു, ശാലു എന്നീ മക്കളും അടങ്ങുന്ന ചെറിയ കുടുംബത്തിലേക്ക് മടങ്ങുകയാണ്.

അമ്മാമ്ര യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് രഘു അദ്ധ്യക്ഷത വഹിച്ചു.നവയുഗത്തിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ അബ്ദുള്‍ റഹ്മാന്‍ ബദറുദ്ദീന് സമ്മാനിച്ചു.നവയുഗം ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്,  നവയുഗംനിയമസഹായവേദി കണ്‍വീനര്‍ ഷാന്‍ പേഴുമൂട്, നവയുഗം ദമ്മാം മേഖല നേതാക്കളായ മോഹനന്‍,  ചാക്കോ ജോണ്‍,രാജേഷ് ചടയമംഗലം, കെ.ബി.പിള്ള ആറ്റിങ്ങല്‍, സന്തോഷ്, വിജയകുമാര്‍, കോശി തരകന്‍, രഞ്ജിത്, സുധീര്‍, നിസാര്‍നേതാജിപുരം, സന്തോഷ് പുനലൂര്‍, സലാം കടയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബ്ദുള്‍ റഹ്മാന്‍ ബദറുദ്ദീന്‍ നടത്തിയ വികാരനിര്‍ഭരമായ മറുപടിപ്രസംഗത്തില്‍സൗദിയിലെ കഴിഞ്ഞ കാലത്തെ ജീവിതത്തെക്കുറിച്ചും, വൈവിധ്യമാര്‍ന്ന പ്രവാസ അനുഭവങ്ങളെക്കുറിച്ചും,നവയുഗവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അനുസ്മരിച്ചു.യാത്രയയപ്പ്ചടങ്ങിന് യൂണിറ്റ് ഭാരവാഹികളായ ജയന്‍ പിഷാരടി സ്വാഗതവും, സുകുപിള്ള വെഞ്ഞാറമൂട് നന്ദിയുംപറഞ്ഞു