വെഞ്ഞാറമൂട്ടില്‍ വാഹനാപകടം , ഡ്രൈവര്‍ മരിച്ചു

6592

എം സി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണം ആയിരവില്ലി ക്ഷേത്രത്തിന് സമീപം  പിക്ക് അപ്പ് വാനും ടെമ്പോവാനും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു .പിക്ക് അപ്പ് വാനിന്റെ െ്രെഡവറായ കൊല്ലം തൊടിയൂര്‍ സ്വദേശി രതീഷ് കുമാര്‍(32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു  അപകടം.എതിര്‍ ദിശയില്‍ നിന്നും വരുകയായിരുന്ന ടെമ്പോ വാനും പിക്ക് വാനുമായി  കൂട്ടിയിടിക്കുകയായിരുന്നു.മെത്തകയറ്റിവരുകയായിരുന്നു പിക്കപ്പ്. ഇടിയുടെ ആഘാതത്തില്‍രണ്ട് വണ്ടികളും  തകര്‍ന്നു.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. എംസി റോഡിലെ സ്ഛിരം അപകടമേഖളയായ ഇവിടെ മുമ്പ് നിരവതി അപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്.