ആരാണ്..അഘോരികള്‍

    20641

    ശ്മശാനങ്ങളിലെ എരിയുന്നചിതയിൽ നിന്നും ശവ ശരീങ്ങൾ  ഭക്ഷിയ്ക്കുന്നവർ,  മ‌ൃത ശരീരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ , നരബലി നടത്തി രക്തം കുടിയ്ക്കുകയും മാംസം ഭക്ഷിയ്ക്കുകയും ചെയ്ത് പോന്ന പാരമ്പര്യമുള്ളവർ അഘോരികൾ എന്നറിയപ്പെടുന്ന  ഒരു വിഭാഗം ഭാരതീയ സന്ന്യാസിമാരെക്കുറിച്ച് പുറം ലോകം അറിയപ്പെടുന്നത് ഏറെക്കുറെ ഇങ്ങനെയൊക്കയാണ്. കാഴ്ചയിൽ  പേടിപ്പിക്കുന്ന രൂപവും ഭാവവും . നീട്ടി വളർത്തിയ മുടിയും താടിയും .  പൂർണ്ണ നഗ്നരോ അർദ്ധ നഗ്നരോ ആയ ഇവർ ശരീരമാകെ ചിതാ ഭസ്മവും പൂശിയാണ് നടപ്പ്. ബീഹാറിലും പശ്ചിമ ബംഗാളിലും ഉത്തർ പ്രദേശിലുമാണ് ഇവരുടെ സംഘമുള്ളത്. ബാഹ്യ ലോകവുമായി ഇവർക്ക് വലിയ ബന്ധങ്ങളില്ല. അഘോരികളുടെ അസാധാരണമായ ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റുള്ളവർക്ക്  എന്നും അതിശയമാണ്.  ഹ്യൂയാൻസാങ്ങിന്റെ യാത്രാ വിവരണങ്ങളിലാണ് അഘോരികളെ കുറിച്ച് ആദ്യ പരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും കുതിരയുടേത് ഒഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഭക്ഷിച്ചിരുന്നതായും  രേഖപ്പെടുത്തിയിട്ടുണ്ട്.  ലൈംഗിക ബന്ധം അഘോരികളെ  സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാവാത്തതും ആചാരത്തിന്റെ ഭാഗമാത്രെ. സ്ത്രീകളുടെ ശവ ശരീരവുമായും ആർത്തവമുള്ള സ്ത്രീകളുമായും ഇവർ ബന്ധപ്പെടുന്നു. മൃതദേഹവുമായുള്ള ലൈംഗികബന്ധം പവിത്രമായി കാണുന്നു. ആർത്തവ സമയത്ത് മാത്രമേ സ്ത്രീകളുമായി ബന്ധപ്പെടാറുള്ളൂ. ആർത്തവ സമയത്ത് ബന്ധപ്പെട്ടാൽ  പരിശുദ്ധി കൂടുമെന്നാണ് ഇവരുടെ വിശ്വാസം. ഈശ്വരനെ അടുത്തറിയാനുള്ള മാർഗ്ഗമാണ് ഇവർക്ക് ലൈംഗികബന്ധം. രതിമൂർച്ഛയിലെത്തുമ്പോൾ കുണ്ഡലിനി ശക്തി ഉണരുന്നുവെന്നും അങ്ങനെ ഈശ്വരനുമായി അടുക്കുന്നു എന്നും   വിശ്വാസിയ്ക്കുന്നവർ. രതി ഭക്തിയാണിവർക്ക് .

    മരിച്ച സന്യാസികളുടെ തലയോട്ടിയില്‍ മദ്യം ഒഴിച്ച്‌ കുടിക്കുന്നതാണ്  മറ്റൊരു ആചാര രീതി.  ഇതൊക്കയാണ് അഘോരികളെക്കുറിച്ച്  നമുക്ക് കിട്ടുന്ന വിവരങ്ങൾ. ഇതേ സമയം സമൂഹത്തിൽ ഏറെ തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ടവരാണ് അഘോര സന്യാസിമാർ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. അവർ പറയുന്നത് ഇങ്ങനെ. ഭഗവാൻ ശിവനെ ഭൈരവ രൂപത്തിൽ ആരാധിയ്ക്കുന്ന സന്യാസികളാണ് അഘോരി ബാബമാർ. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാർഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം.  ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി പൂർണനഗ്നരായികഴിയുന്നു.  ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികളിൽ ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി പറയുന്ന ഇവർ കൈയിൽ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോൾ മനുഷ്യമാംസം പോലുമാകാം . കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മിൽ യാതൊരു വ്യത്യാസവും ഇവർ കാണുന്നില്ല. ഇവർക്ക് സർവ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല.  താന്ത്രിക ലൈംഗികതയും ഇവർ പുലർത്തുന്നു. എല്ലാം ശിവമയമാണിവർക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകൾക്കും എല്ലാം കാരണക്കാരൻ ശിവനാണെന്ന് ഇവർ വിശ്വസിക്കുന്നു.  അഘോരികളുടെ മാനസികശക്തി അപാരമാണ്. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിയ്ക്കാനും  മഴപെയ്യിക്കാനും മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുണ്ടെന്ന് പറയപ്പെടുന്നു. എരിയുന്ന തീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണെന്നും കരുതപ്പെടുന്നു. ഇഛാശക്തിയും,ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെ സാധ്യമാണെന്ന്  അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണ്.  മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണ്. രക്തപാനവും ചില പൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.  സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനംഅഞ്ച് നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും. ആർഷ ഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ  വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും. നേരേ വാ നേരേ പോ എന്നതാണു അഘോരികളുടെ രീതി. ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലും സന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല. സ്ത്രീ പുരുഷ ലൈംഗിക ബന്ധം ഇവരുടെ ഇടയിൽ നിഷിദ്ധമാണു. പക്ഷേ ലൈംഗികസാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു. യഥാർത്ഥ അർദ്ധ നാരീശ്വര സങ്കൽ പമാണിത്‌. ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ. അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധി ചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ധമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു. തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു.അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു.ലൈംഗികോത്തേജനം ദീർഘ സമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു. പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുന സമയമാണു.നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌. താന്ത്രിക മൈഥുനത്തെപ്പറ്റി ശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദ മൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം എട്ട് മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനു തുടക്കമായി.എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും.കൂടിയ ലഹരിവേണ്ടവർക്ക്‌ അതുമാകാം . മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും. മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ള വായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും. ഇത്‌ സൂഷ്മശരീരത്തിലെ കണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും. കിന്നര വീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും.  ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു. ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല. ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള ഈ നൃത്തം ഒരുന്മാദ ലഹരിപോലെയാണ്. . ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും. പുരുഷലിംഗവും യോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമ മാണു. ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം. ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌. അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3പൗർണ്ണമി മദനോത്സവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും. ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു.  പന്ത്രണ്ട് മണികഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും. കൂടുതൽ ദീപ്തമാകുകയും ചെയ്യും. ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരി വാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും. ചാമുണ്ഡാദേവിയുടെ വലിയ വിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകൾ  ലൈംഗികോന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദ പ്രകടനങ്ങൾക്കിടയിൽ  അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചു കൊണ്ടിരിക്കും. പുരുഷന്മാർക്കും ഇതുപോലെതന്നെ. ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി . പിറ്റേദിവസം 9 മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും . ഈ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃയിൽ പരമാത്മ ചൈതന്യം അബോധ മനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു . ഇതേ സമയം വിമർശകർ പറയുന്നത് ഇങ്ങന :      അരാജകത്വവും,അപരിഷ്‌ക്യതവും ,അശാസ്ത്രീയവുമായ ജീവിത രീതിയാണ് അഘോരികള്‍പിന്തുടരുന്നത്.അഘോരികളുടെ പ്രാക്യതവും ലഹരിക്ക് വിധേയവുമായ ജീവിത ചര്യകള്‍ ഇക്കാലത്ത് മഹ്വത്വവല്‍ക്കരിക്കാനുള്ള ശ്രമം വിവിധകോണുകളില്‍ നിന്നും ഇപ്പോള്‍ സജീവവുമാണ്. അഘോരികളുടെസംസ്‌ക്കാരം പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന ചിലഗ്രൂപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം സജീവവുമാണ്.  പ്രാക്യതതയെ സംസ്‌ക്കാരമായി കോട്ടിഘോഷിക്കുന്നവര്‍ക്ക് ആഘോരികള്‍ മഹത്വുക്കളാകുമ്പോള്‍ നവീനലോകത്ത് അപരിഷ്‌ക്യതയുടെയും ക്രൂരതയുടെയും യുക്തിരാഹിത്യത്തിന്റെയും മുഖമാണ് അഘോരികള്‍ക്ക്.