മണിയെ മാധ്യമങ്ങള്‍ കുടുക്കിയത്.? പ്രസംഗം വളച്ചൊടിച്ചതെന്ന് വ്യക്തമാകുന്നു. ചാനലുകാര്‍ക്ക് മേലുള്ള പഴി പൊമ്പിളൈ ഒരുമയുടെ മേല്‍ ചാരി.വീഡിയോ

4864

തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എംഎം മണി യുടെവാദങ്ങള്‍ക്ക്ശക്തിപകരുന്ന ദ്യശ്യങ്ങള്‍പുറത്ത് വരുന്നു.മാധ്യമപ്രവര്‍ത്തകരുടെയും പൊലീസും ഉദ്യോഗസ്ഥരുടെയും സംഘം മൂന്നാര്‍ വിഷയം മുതലെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് എംഎം മണി വിശദീകരിച്ചതാണ് പെമ്പിളൈ ഒരുമെയുടെ മേല്‍ചില മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തതെന്നാണ് വിവിതകോണുകളില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ട്.മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരും പൊലീസിലെ ചിലരുടെയും ഗൂഢാലോചനയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു എംഎം മണി .ഇത്തരത്തലൊരു സംഘം പണ്ടുമുതലുണ്ട്. ഈ സംഘം ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന്റെ കൂടെയാണ്. പണ്ട് സുരേഷ്‌കുമാര്‍ വന്നപ്പോളും ഒപ്പം ഇവരുണ്ടായിരുന്നു. ഇവര്‍ക്കായി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ കുടിയുടെയും മറ്റ് കാര്യങ്ങളുടെയും ബഹളമായിരുന്നു. കെയ്‌സ് കണക്കിന് ബ്രാണ്ടിയാണ് അപ്പോള്‍ അവിടെയിറക്കിയത്. പെമ്പിളൈ ഒരുമൈ സമരകാലത്തും സമാനമായിരുന്നു സംഭവങ്ങള്‍. കുടിയും സകലവൃത്തികേടുകളും അന്ന് നടന്നിട്ടുണ്ടായിരുന്നു. മുന്‍പ് ഗസ്റ്റ് ഹൗസിലായിരുന്നുവെങ്കില്‍ വനത്തിനടുത്തുള്ള കാട്ടിലായിരുന്നു അന്ന് ഈ (പണി)കാര്യങ്ങള്‍ നടന്നത്. ഒരു ഡിവൈഎസ്പിയുമുണ്ടായിരുന്നു അന്ന് . എല്ലാവരും കൂടിയായിരുന്നു ഇക്കാര്യങ്ങളെല്ലാം. ഇതൊക്കെ ഞങ്ങള്‍ക്കറിയാമെന്നും മണി പ്രസംഗിക്കുന്നു.ഞാനത് ഇന്നലെ അവിടെ പറഞ്ഞു, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. മന്ത്രി മണി യോഗത്തില്‍ സബ്കളക്ടറുടെ ഇത്തരത്തിലുള്ള ബാന്ധവങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ചാനലുകാരുടെയാണ് സബ്കളക്ടര്‍ ജീവിക്കുന്നതെന്നായിരുന്നു മണി പറയുന്നത്. അവിടെ തന്നെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ മറവില്‍ വൃത്തികേടുകളും കള്ളുകുടിയും നടത്തിയത് ഇതേ ചാനല്‍സംഘമാണെന്നാണ് മന്ത്രി പറഞ്ഞതെന്ന് വീഡിയോ കാണുന്ന ആര്‍ക്കും വ്യക്തമാകുമെന്നും മണി ക്യാമ്പ് വിശദീകരിക്കുന്നു.
ഇത് മനപൂര്‍വ്വം ചിലര്‍ വിവാദമാക്കി മാറ്റുകയായിരുന്നുവത്രെ. മണിയുടെ വാക്കുകള്‍>
“അവിടെ ഇവന്റെ കൂടെയാ, സബ്കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടിക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല”പ്രസംഗത്തിന്റെ വീഡിയോ കാണാം.