തിരുവനന്തപുരം കോസ്മോ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് പൂര്‍ണ്ണ ഗര്‍ഭിണി മരിച്ചു

3117

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി  ചാടി മരിച്ചു. ശ്രീകാര്യം പാങ്ങപ്പാറ നാത്തൂന്മൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന രശ്മി ഗോപാല്‍ (32) ആണ് മരിച്ചത്.

തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ പട്ടം കോസ്‌മോയുടെ  ഒന്‍പതാം നിലയില്‍ നിന്നുമാണ് യുവതി ചാടിയത്. നിലത്തു വീണ യുവതി തല്‍്ക്ഷണം മരിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.  എന്നാല്‍ മറ്റ് വിശദാംശങ്ങള്‍ ആശുപത്രി അധിക്യതരോ പോലീസോ പുറത്ത് വിടുന്നില്ല.
മെഡിക്കല്‍ കോളജ് പോലീസ് മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.