പുലിമുരുകനെയും കബാലിയേയും തകര്‍ത്ത് ഗ്രേറ്റ് ഫാദര്‍. ആദ്യദിനം നേടിയത് .നാല് കോടി മുപ്പത്തിഒന്ന് ലക്ഷം.ആഹ്ലാദം പങ്ക് വച്ച് പൃഥ്വിരാജ് .

3911

എല്ലാത്തരം പ്രേക്ഷകരുടെയും പ്രീതി ഒരു പോലെ പിടിച്ചെടുത്ത് മമ്മൂട്ടി യുടെ  ഗ്രേറ്റ് ഫാദര്‍ പുതിയചരിത്രമാകുന്നു.സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിച്ച വരവേല്‍പ്പിനേക്കാള്‍ വലുതായിരുന്നു ഗ്രേറ്റ് ഫാദറിന് ലഭിച്ചിരിക്കുന്നത്.ഒരേസമയം, ആരാധകര്‍ക്കും ഫാമിലിയ്ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍ എന്നാണ് റിപ്പോട്ട്.കേരളത്തില്‍ 202 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദറെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്തുവിട്ടിരിയ്ക്കുകയാണ് പ്യഥിരാജ്.തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്യഥ്വി ചിത്രത്തിന്റെ കളക്ഷന്‍ പുറത്ത്വിട്ടിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കോടി മുപ്പത്തിഒന്ന് ലക്ഷമാണ് ( 4,31,46,345) ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടിച്ചിത്രം നേടിയിരിയ്ക്കുന്നത്.മോഹന്‍ലാലിന്റെ പുലിമുരുകനും രജനീകാന്തിന്റെ കബാലിയുമാണ് കേരളത്തിലെ ഇതുവരെയുണ്ടായിരുന്ന ബെസ്റ്റ് ഓപ്പണിങ്ങ് സിനിമകള്‍.. പുലിമുരുകന്‍ നേടിയ 4.06 എന്ന റെക്കാഡാണ് ഗ്രേറ്റ് ഫാദര്‍തകര്‍ത്തിരിക്കുന്നത്. വരും ദിവസ്സങ്ങളില്‍ചിത്രം പുതിയ ബോക്‌സോഫീസ് റെക്കാഡുകള്‍തിരുത്തിക്കുറിക്കുമെന്നാണ് സൂചന