ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; ആ ദിവസങ്ങളില്‍ നിങ്ങള്‍ ക്ഷേത്രത്തില്‍ പേകേണ്ടതില്ല,ഹസനെ പരസ്യമായി ചോദ്യം ചെയ്ത് യുവതി

5101

ആര്‍ത്തവം അശുദ്ധമെന്ന് കെപിസിസി പ്രസിഡന്റെ്‌ എംഎം ഹസന്‍.കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസന്‍ അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന പരാമര്‍ശം നടത്തിയത്.അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നും ഹസന്‍ പറഞ്ഞതോടെ ചടങ്ങില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പരസ്യമായി ഹസനോട് കയര്‍ത്തു.   വേദിയില്‍ നിന്നെഴുന്നേറ്റ പെണ്‍കുട്ടി ഏത് തരം അശുദ്ധിയെക്കുറിച്ചാണ് നിങ്ങള്‍ പറഞ്ഞതെന്ന് മനസ്സലായില്ലെന്നും രക്തമാണ് ഉദേശിച്ചതെങ്കില്‍ ഞാനും താങ്കളുമെല്ലാം അതിന്റെ ഭാഗമല്ലേയെന്നും ചോദിച്ചു.   മതമേതായാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയുന്നതാണ് നല്ലത്. ആ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകരുതെന്ന നിലപാടിലും ഹസന്‍ ഉറച്ചു നിന്നു. രക്തത്തിനാണ് അശുദ്ധിയെങ്കില്‍ അതേ രക്തമാണ് താങ്കളുടെ ശരീരത്തിലുമെന്ന് വാദിച്ചുകൊണ്ട് പെണ്‍കുട്ടി ചോദ്യം ചെയ്തുവെങ്കിലും തന്റെ നിലപാട് തിരുത്താന്‍ ഹസന്‍ തയാറായില്ല. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ പൊതുപരിപാടിയിലാണ് ഹസന്‍ വിവാദ പരാമര്‍ശം നടത്തിയത്.